റവന്യൂ അധികൃതര്‍ ഭൂമി പിടിച്ചെടുത്തെന്ന്; ഒറ്റയാള്‍ സമരവുമായി വീട്ടമ്മ
നെടുങ്കണ്ടം: സര്‍ക്കാര്‍ കുടിയിറക്കുകയും ഭൂമാഫിയ കൈയേറുകയും ചെയ്ത സ്വന്തം സ്ഥലം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പട്ടികവര്‍ഗ വിഭാഗക്കാരിയായ വീട്ടമ്മയുടെ ഒറ്റയാള്‍ സമരം. ചേലച്ചുവട് പുളിയന്മാക്കല്‍ സാറാമ്മ ജോസഫാണ് ഭൂമിയ്ക്കായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയ ശേഷം നെടുങ്കണ്ടം ടൗണില്‍ പ്ലക്കാര്‍ഡുമേന്തി സമരം നടത്തിയത്.
2011 വരെ കൈവശം ഉണ്ടായിരുന്ന ചിന്നക്കനാല്‍ സിങ്ക്കണ്ടത്തെ ഒരു ഹെക്ടര്‍ ഭൂമിയാണ് കൈയേറ്റ ഭൂമി എന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ കുടിയിറക്കിയത്. മുന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടെത്തി ഇവരുടെ ഭൂമി തിരികെ പിടിക്കുകയും ബോര്‍ഡ് സ്ഥാപിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി ആദിവാസി വിഭാഗത്തിനായി 2002ല്‍ സര്‍ക്കാര്‍ നല്‍കിയതാണ്. ്. ഇവരില്‍പെട്ടവര്‍ക്കാണ് 668 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കിയത്. സര്‍ക്കാര്‍ കുടിയിറക്കിയതിന് പിന്നാലെ ഭൂ മാഫിയ ഈ സ്ഥലങ്ങള്‍ കൈയേറുകയായിരുന്നു.
താന്‍ ഉള്‍പ്പടെയുള്ള ആദിവാസികള്‍ക്ക് അര്‍ഹതപെട്ട ഭൂമി നല്‍കണമെന്നാവശ്യപെട്ട് ഇവര്‍ നിരവധി പരാതികളും നല്‍കിയിരുന്നു. ഇന്നലെ ഈ ആവശ്യവുമായി തഹസില്‍ദാരെ സമീപിച്ചു. പരാതി സ്വീകരിച്ച തഹസില്‍ദാര്‍ മേല്‍നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നീടാണ് പ്ലക്കാര്‍ഡുമേന്തി താലൂക്ക് ഓഫീസില്‍ നിന്ന് നെടുങ്കണ്ടം ടൗണ്‍ ചുറ്റി ഒറ്റയാള്‍ സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."