കുടുംബശ്രീയിലെ ക്രമക്കേട്: മെംബര്‍ സെക്രട്ടറിക്കെതിരേ പൊലിസില്‍ പരാതി
മണ്ണാര്‍ക്കാട്: നഗരസഭാ കുടുംബശ്രീ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടിനെതിരെ മെംബര്‍ സെക്രട്ടറിക്കെതിരേ പൊലിസില്‍ പരാതി നല്കി. രാവിലെയാണ് നഗരസഭ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മെമ്പര്‍ സെക്രട്ടറി യു.പി ദിവ്യയെ സസ്പെന്‍ഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് 26ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് അജണ്ട മാറ്റി ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ യോഗം പിരിച്ചു വിട്ടു. തുടര്‍ന്നാണ് നഗരസഭാ അധികൃതര്‍ ദിവ്യക്കെതിരേ പരാതി നല്‍കിയത്. 2017-18 വര്‍ഷക്കാലത്തെ പദ്ധതി നടത്തിപ്പില്‍ സി.ഡി.എസ് അക്കൗണ്ടില്‍ നിന്നും ചെലവഴിച്ച 6, 71, 105 രൂപയില്‍ 2,61,866 രൂപ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലും ദിവ്യയെ സസ്പെന്റ് കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സി.പി.എം കൗണ്‍സിലര്‍മാര്‍ ശക്തമായി വാദിച്ചെങ്കിലും യോഗം ഇത് മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."