സഹോദരിമാര്‍ക്ക് തണലേകാന്‍ ബൈത്തുറഹ്മയുമായി മുസ്‌ലിംലീഗ്
തൃക്കരിപ്പൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറുശതമാനം മാര്‍ക്ക് നേടി നാടിനഭിമാനമായി മാറിയ തൃക്കരിപ്പൂരിലെ റിസാന, റംസീന എന്നീ ഇരട്ട സഹോദരികള്‍ക്ക് ബൈത്തു റഹ്്മ ഭവനം ഒരുങ്ങുന്നു. സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു സയന്‍സില്‍ നൂറുശതമാനം മാര്‍ക്ക് നേടി തുടര്‍പഠനം വഴിമുട്ടിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ഇവര്‍ താമസിക്കുന്ന വാടക വീട്ടിലെത്തി തുടര്‍പഠനവും വീടും ഏറ്റെടുത്തത്. ഇവര്‍ക്ക് വഴികാട്ടിയായി ലൈവ് തൃക്കരിപ്പൂരും രംഗത്തുവന്നതോടെ പ്രവേശന പരിശീലന കേന്ദ്രത്തില്‍ ചേര്‍ക്കുകയും അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ ഐ.ഐ.ടിയില്‍ പ്രവേശനം നേടുകയും ചെയ്തു. നിലവില്‍ റിസാന പശ്ചിമബംഗാളിലും റംസീന ഉത്തരഖാണ്ഡിലും ഐ.ഐ.ടിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ്. അബൂദബി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി പഞ്ചായത്ത് മുസ്്‌ലിം ലീഗിന്റെ സഹകരണത്തോടെ ഇവര്‍ക്കുവേണ്ടി പണിയുന്ന ബൈത്തുറഹ്്മ ഭവനത്തിനുളള കുറ്റിയടിക്കല്‍ കര്‍മം സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്്‌ലിയാര്‍ നിര്‍വഹിച്ചു.
എസ്. കുഞ്ഞഹമ്മദ് അധ്യക്ഷനായി. മുസ്‌ലിം ലീഗ്, കെ.എം.സി.സി പ്രതിനിധികളായ സത്താര്‍ വടക്കുമ്പാട്, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, ഒ.ടി അഹമ്മദ് ഹാജി, പി.കെ.എം കുട്ടി, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, ടി.പി അഹമ്മദ് ഹാജി, ശുക്കൂര്‍ ഒളവറ, ശുകൂര്‍ മടമ്പില്ലത്ത്, എം.ടി.പി ജമാല്‍, എന്‍.എ മജീദ്, പി ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."