ഓണത്തിന് ഒരു മുറം പച്ചക്കറി: കേരളത്തെ സ്വയം പര്യാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.എസ് സുനില്‍കുമാര്‍
കാഞ്ഞിരപ്പള്ളി: ഓണത്തിനു് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ കേരളത്തെ സ്വയം പര്യാപ്തമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നു് മന്ത്രി അഡ്വ: വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിലെ തുമ്പമട, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഒരു കോടി പച്ചക്കറിവിത്ത് പായ്ക്കറ്റുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി കഴിഞ്ഞു. രണ്ടു കോടി വിവിധയിനം പച്ചക്കറിതൈകളും വിതരണം ചെയ്തു വരികയാണ്. മൂവാറ്റുപുഴയിലെ ഹൈടെക് മാര്‍ക്കറ്റിലാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുവാന്‍ കേരളത്തിലെ ഇക്കോ ഷോപ്പുകള്‍ ഏറെ സഹായിക്കുന്നുണ്ട്.
കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന 179 അഗ്രോ സര്‍വ്വീസ് സെന്റ്റുകള്‍ കേരളമാകെ താമസിയാതെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തുറക്കും. മുപ്പതിനായിരം അംഗങ്ങളുള്ള കര്‍മ്മസമിതികള്‍ രൂപീകരിക്കും. വാര്‍ഡുതല കര്‍ഷകഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കും.കൃഷി ഭവനുകളുടെ കീഴില്‍ ഞാറ്റുവേല ചന്തകള്‍ തുറക്കും.
കര്‍ഷക ക്ഷേമ ബോര്‍ഡുകള്‍ രൂപീകരിക്കുവാനും നടപടിയായിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക വിളകളെല്ലാം ഇന്‍ഷ്വര്‍ ചെയ്യാന്‍ മറക്കരുതെന്നും മന്ത്രി സുനില്‍ കുമാര്‍ കര്‍ഷകരെ ഓര്‍മ്മിപ്പിച്ചു.കാഞ്ഞിരപ്പള്ളി തുമ്പമട ഇക്കോ ഷോപ്പ് ഉദ്ഘാടന ചടങ്ങില്‍ ഡോക്ടര്‍ എന്‍ ജയരാജ് എം എല്‍ എ അധ്യക്ഷനായി. ആന്റ്റോ ആന്റ്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.രാജേഷ്, അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാറത്തോട്ടില്‍ തനിമ ഓര്‍ഗാനിക് ഷോപ്പ്, ഹരിത വാരാചരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നടത്തി. പി സി ജോര്‍ജ് എംഎല്‍എ അധ്യക്ഷനായി. സി പി ഐ ജില്ല സെക്രട്ടറി സി കെ ശശിധരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.രാജേഷ്, അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശ ജോയി, വൈസ് പ്രസിഡണ്ട് ജോളി മടുക്കകുഴി, റസീനാ മുഹമ്മദുകുഞ്ഞ്, ടി എ സെയ്‌നില്ല, ഡൊമിനിക്ക് കിഴക്കേമുറി, അഡ്വ: എന്‍ ജെ കുര്യാക്കോസ്, വി എം ഷാജഹാന്‍, ജോജി വാളി പ്ലാക്കല്‍, സാജന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഒഴുക്കില്‍പ്പെട്ടവയോധികയെ രക്ഷിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രിയദ ഹരിദാസിനെ യോഗത്തില്‍ വെച്ച് മന്ത്രി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."