HOME
DETAILS

സഹകരണ മേഖലയിലെ ശമ്പളം പിടിക്കാനും തീരുമാനം

  
backup
May 01 2020 | 02:05 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%bf


തൊടുപുഴ: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള ശമ്പളം പിടിക്കല്‍ പദ്ധതിയില്‍ സംസ്ഥാനത്തെ സഹകരണ മേഖലയെക്കൂടി ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ചിരിക്കെ സഹകരണ മേഖലയെ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച്, സഹകരണ മേഖലയുടേത് ശമ്പളം പോകാത്ത 'സഹകരണം' എന്ന തലക്കെട്ടില്‍ കഴിഞ്ഞ 24ന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളാണ് സഹകരണ മേഖല. എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ത്ത്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതോടെ 450 കോടിയോളം രൂപ കൂടി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സഹകരണ സംഘങ്ങള്‍ക്ക് പരമാവധി 10 മാസം കൊണ്ട് തിരികെ അടയ്ക്കണമെന്ന വ്യവസ്ഥയില്‍ ഈ ആവശ്യത്തിലേക്കായി ജീവനക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഒരു മാസത്തെ ശമ്പളം പലിശരഹിത അഡ്വാന്‍സായി നല്‍കാന്‍ അനുമതി നല്‍കി.
ജീവനക്കാരുടെ അര്‍ഹതപ്പെട്ട സറണ്ടര്‍ ലീവ് സാലറി തുകയും ഇതിനായി വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഇതിനകം സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് കുറവുവരുത്തി ബാക്കിയുള്ള തുക മാത്രം നല്‍കിയാല്‍ മതിയാകും.
തനത് ഫണ്ട്, പൊതുനന്മ ഫണ്ട് എന്നിവയില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം നല്‍കി തലയൂരുകയായിരുന്നു ഇതുവരെ ഭൂരിഭാഗം സഹകരണ സ്ഥാപനങ്ങളും. ഏതാനും സംഘങ്ങള്‍ ജീവനക്കാരുടെ വിഹിതവും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു മാസത്തെ ശമ്പളം എന്ന വ്യവസ്ഥ പാലിച്ചിരുന്നില്ല. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചിലും സഹകരണ മേഖലയിലെ ഭൂരിഭാഗം ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.
കേരള ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക്, അപെക്‌സ് സഹകരണ സംഘം, പ്രൈമറി അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ് സൊസൈറ്റി (പാക്‌സ്), പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് (പി.സി.എ.ആര്‍.ഡി.ബി), പലവക സഹ. സംഘം (എം.ഒ.എസ്) എന്നിവയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍. 11,908 സഹകരണ സ്ഥാപനങ്ങളില്‍ 1,608 പാക്‌സ്, 80 കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, 60 അര്‍ബന്‍ ബാങ്കുകള്‍, 10,160 മിസലേനിയസ് സംഘങ്ങളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago