കോടിയേരിയുടെ പ്രസ്താവന അപലപനീയം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
മലപ്പുറം : ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായ പാണക്കാട് തങ്ങളെ യോഗി ആദിത്യ നാഥിനോടുപമിച്ച കോടിയേരിയുടെ നടപടി തികച്ചും അപലപനീയമാണെന്നും മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഉത്തരേന്ത്യയിലും മറ്റും വര്‍ഗീയ ലഹളകള്‍ കത്തിപ്പടര്‍ന്നപ്പോഴും കേരളത്തില്‍ സമാധാനം നിലനിര്‍ത്താനായത് പാണക്കാട് തങ്ങന്‍മാരുടെ ഇടപെടല്‍ കൊണ്ടാണെന്ന് കക്ഷിരാഷ്ട്രീയ ജാതി മതഭേധമന്യേ സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ് .
കൊടിയേരിയുടെ പ്രസ്താവന ബി.ജെ.പി യെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം പ്രസ്താവനകളും ഫൈസല്‍ വധക്കേസടക്കമുള്ള വിഷയങ്ങളിലെ ഗവ. സമീപനങ്ങളും മുന്നണിയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും പ്രസിഡന്റ് പി. ഹസന്‍ മുസ്‌ലിിയാര്‍ സെക്രട്ടറി കെ. ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ ശമീര്‍ ഫൈസി ഒടമല എന്നിവര്‍പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."