HOME
DETAILS
MAL
വീട്ടുവേല ചെയ്യാത്ത പൊലിസുകാരനെ സ്ഥലം മാറ്റിയതില്‍ അന്വേഷണം തുടങ്ങി
backup
June 18 2018 | 19:06 PM
തൃശൂര്‍: വീട്ടുവേല ചെയ്യാന്‍ തയാറാകാതിരുന്ന പൊലിസുകാരനെ യുവ ഐ.പി.എസുകാരി ഇടപെട്ട് സ്ഥലം മാറ്റിയെന്ന പരാതിയില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മണ്ണുത്തി പൊലിസ് സ്റ്റേഷനിലെ വനിതാ ഐ.പി.എസ് ട്രെയ്നിക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വീട്ടുവേല ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പൊലിസുകാരനെ എ.ആര് ക്യാംപിലേക്ക് മാറ്റിയെന്നാണ് പരാതി. അടുക്കള മാലിന്യം നീക്കം ചെയ്യാന്‍ തയാറാകാത്തതാണ്് ഐ.പി.എസ് ഓഫിസറെ ചൊടിപ്പിച്ചത്. അടുക്കളമാലിന്യം പൊലിസ് യൂനിഫോമിട്ട് പുറത്തുകൊണ്ട് കളയാന്‍ പറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ തനിക്കെതിരേ ഗുരുതര അച്ചടക്ക ലംഘനത്തിനു മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് പൊലിസുകാരന്റെ പരാതി. തന്നെക്കൊണ്ട് വീട്ടുപണികള്‍ ഇവര്‍ ചെയ്യിച്ചിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
ഐ.പി.എസ് ട്രെയിനിയായ ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാന്‍ ചൂടുവെള്ളം കുളിമുറിയില്‍ കൊണ്ടുവയ്ക്കുക, വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ ജോലികള്‍ തന്നെക്കൊണ്ട് ചെയ്യിച്ചിരുന്നതായി പൊലിസുകാരന് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിച്ചുവെന്ന റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്കു നല്‍കിയതിന്റെ പ്രതികാരമാണ് തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണമെന്ന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."