HOME
DETAILS
MAL
അധിക തസ്തികയില്‍ നിയമനം നേടിയ അധ്യാപകരെ പുനര്‍വിന്യസിക്കണം
backup
June 18 2018 | 20:06 PM
കോഴിക്കോട്: എയ്ഡഡ് സ്‌കൂളുകളില്‍ അധിക തസ്തികയില്‍ നിയമനാംഗീകാരം നേടിയ അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ നടപടി വേണമെന്ന് ഓള്‍ കേരള നോണ്‍ ഡിപ്ലോയിഡ് ടീച്ചേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ അധിക തസ്തികയില്‍ നിയമനാംഗീകാരം നേടിയെങ്കിലും 2017-18 വര്‍ഷങ്ങളിലെ തസ്തിക നിര്‍ണയത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതിനാല്‍ പുറത്തായ അധ്യാപകരെ ഇതുവരെ പുനര്‍വിന്യസിച്ചിട്ടില്ല. സംസ്ഥാനത്താകമാനം 80ല്‍പരം അധ്യാപകരാണ് പുനര്‍വിന്യാസം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്. ഈ 80 പേരെ കൂടി പുനര്‍വിന്യസിക്കുന്നതിലൂടെ സര്‍ക്കാരിന് ഒരു തരത്തിലുള്ള അധിക ബാധ്യതയും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും കാര്യമായ നടപടിയുണ്ടാവുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം ശ്രീലാല്‍, കെ.ജി ശ്രീഹരി, സജ്‌ന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."