HOME
DETAILS

രണ്ടുലക്ഷത്തോളം പേര്‍ പുറത്തുതന്നെ

  
backup
June 18 2018 | 20:06 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa
മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള 99.73 ശതമാനം സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടും സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്നത് രണ്ടുലക്ഷം പേര്‍. ഇന്നലെ പ്രസിദ്ധീകരിച്ച മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ്് പ്രകാരമാണ് ഇത്രയും പേര്‍ മെറിറ്റ് സീറ്റുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്. മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്‌മെന്റുകളാണ് നടന്നത്. സംസ്ഥാനത്താകെയുള്ള 2,88,188 സീറ്റുകളിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി 4,96,609 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ രണ്ട് അലോട്ട്‌മെന്റുകളിലായി 2,87,405 പേര്‍ക്കുമാത്രമാണ് സീറ്റ് ലഭിച്ചത്. ആദ്യഅലോട്ട്‌മെന്റ് ലഭിച്ച 28,520 വിദ്യാര്‍ഥികള്‍ നിശ്ചിതസമയത്ത് അഡ്മിഷന്‍ എടുത്തിരുന്നില്ല. ഇവരെ ഒഴിവാക്കി രണ്ടാം അലോട്ട്‌മെന്റ് നടത്തിയിട്ടും 1,82,025 വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുകയാണ്. ജനറല്‍, വിവിധ സംവരണ സീറ്റുകള്‍ എന്നിവയിലായി ഇനി ഒഴിഞ്ഞു കിടക്കുന്നത് വെറും 783 സീറ്റുകളാണ്. രണ്ടാം ഘട്ടത്തില്‍ 77,892 പേര്‍ക്ക്് പുതുതായി അലോട്ട്‌മെന്റ് ലഭിച്ചപ്പോള്‍ 60,121 പേര്‍ക്ക് ഹയര്‍ ഒപ്ഷനിലേക്ക് മാറാന്‍ അവസരം ലഭിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്ലസ്‌വണ്‍ പ്രവേശനം നേടിയ മലപ്പുറം ജില്ലയില്‍ തന്നെയാണ് സീറ്റുകിട്ടാത്തവരും കൂടുതലുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം ഒഴികെയുള്ള തെക്കന്‍ജില്ലകളില്‍ രണ്ടാംഅലോട്ട്‌മെന്റോടെ എല്ലാവിദ്യാര്‍ഥികള്‍ക്കും പ്ലസ്‌വണ്‍ സീറ്റ് ലഭിച്ചപ്പോള്‍ പുറത്തുനില്‍ക്കുന്ന 75 ശതമാനം പേരും മലബാറില്‍ നിന്നാണ്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലക്കാര്‍ സീറ്റില്ലാതെ പ്രയാസപ്പെടുപ്പോള്‍ സംസ്ഥാനത്തെ ആറുജില്ലകളില്‍ ജനറല്‍ സീറ്റുകള്‍പോലും ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടാംഅലോട്ട്‌മെന്റിന്റെ പ്രവേശന നടപടികള്‍ അവസാനിക്കുന്നതോടെ ഈ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന മെറിറ്റ് സീറ്റുകളുടെ എണ്ണം ഇനിയും കൂടും. പത്തനംതിട്ടയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത്്. 341 സീറ്റുകള്‍ ഇവിടെ ഒഴിവുണ്ട്്. മലപ്പുറം ജില്ലയില്‍ ഒരുസീറ്റുപോലും ഇനി ഒഴിവില്ല. കൊല്ലം(36), ആലപ്പുഴ(49), ഇടുക്കി(258), കണ്ണൂര്‍(22), കാസര്‍കോട്(65)എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നാളെ വൈകിട്ട് അഞ്ചിനകം പ്രവേശനം നേടിയില്ലെങ്കില്‍ ഇവരുടെ സീറ്റും അലോട്ട്‌മെന്റ് നടക്കാത്ത 783 സീറ്റുകളും ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും. ഇതിനു മുന്‍പായി നിലവില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഏകജാലകത്തിലൂടെ അഡ്മിഷന്‍ നേടിയവര്‍ക്ക് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്ക് അവസരമുണ്ട്. ഇതിനായി പ്രവേശനം നേടിയ സ്‌കൂളില്‍ 22 മുതല്‍ അപേക്ഷിക്കണം. ഇതിനു ശേഷമുള്ള ഒഴിവുകള്‍ കണക്കാക്കിയാണ് 28ന് സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കുക. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പ്ലസ് വണ്‍ ക്ലാസുകള്‍ 21ന് ആരംഭിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago