HOME
DETAILS
MAL
കരിപ്പൂര്‍: കാറ്റഗറി കുറച്ചത് തിരച്ചടിയായത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക്
backup
June 18 2018 | 20:06 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഗ്നി ശമനസേനയുടെ കാറ്റഗറി കുറച്ച നടപടിയില്‍ വിലനല്‍കേണ്ടി വന്നത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക്. കാറ്റഗറി കുറച്ച നടപടി വിമാനത്താവളത്തിന്റെ ഗ്രേഡ് കുറച്ചെന്നും വികസനം മുരടിക്കുകയാണെന്നുമുള്ള പ്രചാരണമാണ് അതോറിറ്റിക്ക് തിരിച്ചടിയായത്. വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തിയ കാലത്ത് ഫയര്‍ഫോഴ്‌സിന്റെ ഗ്രേഡ് ഒന്‍പതായിരുന്നു. പിന്നീട് 2015ല്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ ഗ്രേഡ് എട്ടാക്കി. ഇതാണിപ്പോള്‍ ഏഴാക്കി മാറ്റിയത്.
മൂന്ന് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേനയുടെ ഒരു ഷിഫ്റ്റില്‍ 24 പേരാണ് ജോലി ചെയ്യുന്നത്. ഏഴാക്കുന്നതോടെ17 ജീവനക്കാര്‍ മാത്രമായി ഒരു ഷിഫ്റ്റ് ചുരുങ്ങും. എന്നാലും പ്രവര്‍ത്തനത്തിന് 17 പേരുണ്ടായാല്‍ മതി. ഒരുഷിഫ്റ്റില്‍ മാത്രം ഏഴുപേരെ മാറ്റിനിര്‍ത്തുന്നത് വഴി ജീവനക്കാര്‍ അധിക സമയം ഡ്യൂട്ടി എടുക്കുന്നത് ഒഴിവാക്കാനാകും. ഇതുവഴി വരുമാന നേട്ടവുമുണ്ടാക്കാം.
വിമാനത്താവളത്തിന്റെ വരുമാനം നേടിയെടുക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് ഷിഫ്റ്റില്‍ 17 പേര്‍ മതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കാറ്റഗറി മാറ്റിയത്. ഇത് വലിയ വിമാനങ്ങള്‍ വരുന്ന പക്ഷം അതോറിറ്റിക്ക് തന്നെ പെട്ടെന്ന് മാറ്റിയെടുക്കാനാകും. എന്നാല്‍ ഗ്രേഡ് മാറ്റിയെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ വഴി പ്രതിഷേധ സമരങ്ങളാണ് വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്നത്. അഗ്നിശമന സേനയിലെ ജീവനക്കാരുടെ എണ്ണം വിമാനങ്ങള്‍ വര്‍ധിക്കുന്ന പക്ഷം ഷിഫ്റ്റില്‍ കൂട്ടാനാകുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു പറഞ്ഞു. ഇതൊരിക്കലും വിമാനത്താവളത്തിന്റെ ഗ്രേഡ് തരംതാഴ്ത്തുന്ന പ്രവണതയല്ല. വികസനത്തേയും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."