കാലിക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു; പൈലിങ് പ്രവൃത്തി ആരംഭിച്ചു
കുന്നുംകൈ : ഭീമനടി കാലിക്കടവ് ചൈത്രവാഹിനി പുഴയ്ക്കു കുറുകെ കാലിക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു. ഇതിന്റെ ഭാഗമായി പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു.
ഭീമനടി കാലിക്കടവ് പാലത്തിന് 10 കോടി രൂപയാണു പുതുക്കിയ ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഇതു യാഥാര്‍ഥ്യമായാല്‍ ചെന്നടുക്കം മുള്ളങ്കല്ല്, തലോലപ്പോയില്, കമ്മാടം നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയും.
ഇപ്പോള്‍ താല്‍ക്കാലിക കമ്പി പാലം മാത്രമുള്ള ഇവിടെ കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചു വേണം പ്രധാന റോഡിലെത്താന്‍. അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഇവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാങ്ങോട് വഴി ചെന്നടുക്കത്തെക്കുള്ള ജീപ്പ് സര്‍വിസാണ് ഏക മാര്‍ഗം.
അഞ്ചു കിലോമീറ്ററോളം നടന്നു വേണം ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്കൂളിലെത്താന്‍. വേനല്‍ക്കാലത്ത് ഇതു വഴി സഞ്ചരിക്കാമെങ്കിലും മഴക്കാലത്ത് ഇതു വഴി സഞ്ചാരം ദുരിതമാണ് . പാലം യാഥാര്‍ഥ്യമായാല്‍ ചെന്നടുക്കം വഴി കമ്മാടം ചിറ്റാരിക്കലില്‍ എത്താന്‍ ഈ റോഡ് എളുപ്പ മാര്‍ഗമാണ്.
മുള്ളങ്കല്ല്, എസ് വളവ് എന്നീ റോഡില്‍ ജില്ലാ പഞ്ചായത്ത് മുമ്പ് വീതി കൂട്ടി ടാറിങ് നടത്തിയതിനാല്‍ ഇത് വഴി ബസ് സര്‍വിസിനും സൗകര്യപ്രദമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."