HOME
DETAILS

കാല്‍പന്തിന്റെ കഥ

  
backup
June 18 2018 | 21:06 PM

555993-2
ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ലോകം മുഴുവന്‍. ലോകത്ത് ഇത്രയും ജനകീയമായൊരു കളി വേറെയില്ല എന്ന് തന്നെ പറയാം. ഫുട്‌ബോളിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വായിക്കാം. ഫുട്‌ബോളിന്റെ തുടക്കം ഫുട്‌ബോളിന്റെ തുടക്കം എവിടെയായിരുന്നുവെന്ന് കൃത്യമായ രേഖപ്പെടുത്തലുകളില്ല. എങ്കിലും ഇന്നത്തെ ഫുട്‌ബോളിന് സമാനമായ പല കായിക വിനോദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ഗ്രീസിലെ എപിസ്‌കൈറോസ്, റോമിലെ ഹാര്‍പാസ്റ്റം (ഫോളിസ്), ചൈനയിലെ സൂചു, ജപ്പാനിലെ കെമാരി തുടങ്ങിയവ അവയില്‍പ്പെടും. ആധുനിക ഫുട്‌ബോളിന്റെ ഉദയം ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു. എ.ഡി എട്ടാം നൂറ്റാണ്ടുമുതലാണ് ആധുനിക ഫുട്‌ബോള്‍ ബ്രിട്ടീഷ് ദ്വീപുകളില്‍ പ്രചാരമാരംഭിക്കുന്നത്. ഇന്ത്യയിലെ ഫുട്‌ബോള്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ഫുട്‌ബോള്‍ പ്രചരിപ്പിച്ചത്. ഈസ്റ്റിന്ത്യാ കമ്പനിയുടെ ആഗമനം ഈ പ്രചാരത്തിന്റെ ആക്കം കൂട്ടി. കാലക്രമേണ ബ്രിട്ടീഷുകാരില്‍ നിന്ന് ഫുട്‌ബോളിലെ തന്ത്രങ്ങള്‍ മനസിലാക്കിയ ഇന്ത്യക്കാര്‍ ഫുട്‌ബോളില്‍ തിളങ്ങുകയും നിരവധി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. 1911 ല്‍ നടന്ന ഐ.എഫ്.എ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ കല്‍ക്കത്തയുടെ മോഹന്‍ ബഗാന്‍, ഇംഗ്ലീഷ് ക്ലബ്ബായ ഈസ്റ്റ് യോര്‍ക്ക്‌സിനെ പരാജയപ്പെടുത്തിയത് ബ്രിട്ടീഷുകാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയുണ്ടായി. 1937ല്‍ ആണ് ദേശീയ ഫുട്‌ബോള്‍ സംഘടനയായ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥാപിതമാകുന്നത്. ഈ സംഘടനക്ക് 1948 ല്‍ ഫിഫയില്‍ അംഗത്വം ലഭിക്കുകയുണ്ടായി. ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ഇന്ത്യ ആദ്യമായി പങ്കെടുത്തത് 1948 ല്‍ ആണ്. 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ സെമിഫൈനലില്‍ എത്തി. ആ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന പദവി സ്വന്തമാക്കുകയും ചെയ്തു. ലോക കപ്പ് 1930ല്‍ ആണ് ആദ്യത്തെ ഫുട്‌ബോള്‍ ലോക കപ്പിന് തുടക്കമാകുന്നത്. യുറഗ്വായായിരുന്നു മത്സര വേദി. ആതിഥേയ രാജ്യം തന്നെയായിരുന്നു ആദ്യത്തെ ലോക കപ്പ് വിജയികളും. നമ്മുടെ നിര്‍ഭാഗ്യം വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ മാറ്റുരയ്ക്കാന്‍ നമ്മുടെ രാജ്യത്തിന് ഒരിക്കല്‍ അവസരം ലഭിക്കുകയുണ്ടായി. 1950 ല്‍ ആയിരുന്നു അത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്ന ആ കാലം ഭീമമായ യാത്രാചെലവ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. മാത്രമല്ല അന്നത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ബൂട്ട് ഉപയോഗിച്ചുള്ള കളി വശമില്ലായിരുന്നു. ബൂട്ട് ഉപയോഗിക്കാതെ നഗ്നപാദരായി ഫുട്‌ബോള്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടും ഇന്ത്യയുടെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തി. മഞ്ഞയും ചുവപ്പും ഫുട്‌ബോളില്‍ സാധാരണയായി ഉപയോഗിക്കുന്ന കാര്‍ഡുകളാണ് മഞ്ഞയും ചുവപ്പും. താരങ്ങളുടെ പേടി സ്വപ്നമായ ഇത്തരം കാര്‍ഡുകള്‍ ഇംഗ്ലീഷ് റഫറി കെന്‍ ആസ്റ്റണിന്റെ ആശയമാണ്. ഫുട്‌ബോള്‍ മല്‍സരങ്ങളിലെ അടിപിടി ഒഴിവാക്കുവാനായി ചില നിയമങ്ങള്‍ കൊണ്ട് വരണമെന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോള്‍ ആസ്റ്റണ്‍ ഒരു ട്രാഫിക് സിഗ്നല്‍ കടന്നു പോകുകയുണ്ടായി. ട്രാഫിക് സിഗ്നലിലെ മഞ്ഞയും ചുവപ്പും പ്രകാശം ഫുട്‌ബോളില്‍ എന്തുകൊണ്ട് പരീക്ഷിച്ചു കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. ഈ കാര്യം ഫിഫയുടെ ശ്രദ്ധയില്‍ പെടുത്തുകയും മഞ്ഞ കാര്‍ഡ്, ചുവപ്പ് കാര്‍ഡ് എന്നിവ 1970 മുതല്‍ ഒരു നിയമമായി കൊണ്ടു വരികയും ചെയ്തു. അപമര്യാദയോടുള്ള പെരുമാറ്റം, മനപ്പൂര്‍വമുള്ള നിയമ ലംഘനം എന്നിവയുണ്ടായാല്‍ മഞ്ഞക്കാര്‍ഡ് കാണിച്ച് താക്കീത് ചെയ്യാം. എതിരാളികളുടെ മേല്‍ അക്രമസ്വഭാവം കാട്ടിയാല്‍ ചുവപ്പ് കാര്‍ഡ് കാട്ടി റഫറിക്ക് ഒരു താരത്തെ പുറത്താക്കാം. രണ്ടു തവണ മഞ്ഞ കാര്‍ഡ് കണ്ട കളിക്കാരനെ ചുവപ്പ് കാര്‍ഡ് കളിയില്‍ നിന്നും പുറത്താക്കാനും സാധിക്കും. ട്രോഫി ലോക കപ്പ് ഫുട്‌ബോളില്‍ ഇതുവരെ രണ്ട് ട്രോഫികളാണ് ഉപയോഗിച്ചിട്ടുള്ളത്. യൂള്‍ റിമെ കപ്പും ഫിഫ കപ്പും. ഫ്രഞ്ച് ശില്‍പി ആബേല്‍ ലാഫ്‌ലിയര്‍ രൂപ കല്‍പ്പന ചെയ്തതാണ് ആദ്യത്തെ ലോക കപ്പ്. ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച യൂള്‍ റിമെ എന്ന ഫിഫ പ്രസിഡന്റിനോടുളള ആദര സൂചകമായാണ് പ്രസ്തുത കപ്പിന് യൂള്‍ റിമെ കപ്പ് എന്ന് നാമകരണം ചെയ്യുന്നത്. ലോക കപ്പില്‍ മൂന്ന് തവണ ചാമ്പ്യന്മാരായാല്‍ യൂള്‍ റിമെ കപ്പ് സ്വന്തമാക്കാം എന്ന വ്യവസ്ഥയുള്ളതിനാല്‍ 1970 ല്‍ മൂന്നാം തവണയും ബ്രസീല്‍ കിരീടം നേടിയപ്പോള്‍ കപ്പ് അവരുടെ സ്വന്തമായി. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ യൂല്‍ റിമെ കപ്പ് ബ്രസീലില്‍ നിന്നും മോഷണം പോയി. പിന്നീട് അത് വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ട്രോഫിയുടെ മാതൃക നിര്‍മിച്ച് അവര്‍ പ്രശ്‌നം പരിഹരിച്ചു. ഫിഫ കപ്പിന്റെ ജനനം 1974 മുതലാണ് ഇന്ന് കാണുന്ന ഫിഫ കപ്പിന്റെ ഉദയം. ഇപ്പോള്‍ നല്‍കി വരുന്ന കപ്പ് ചാമ്പ്യന്മാര്‍ തിരികെ നല്‍കണം എന്ന് വ്യവസ്ഥയുണ്ട്. എത്ര തവണ വിജയിച്ചാലും അങ്ങനെ തന്നെ. കപ്പ് തിരികെ നല്‍കുമ്പോള്‍ കപ്പിന്റെ ഒരു മാതൃക വിജയികള്‍ക്ക് നല്‍കും. മാത്രമല്ല കപ്പില്‍ അവരുടെ പേരും രേഖപ്പെടുത്തും. ഇറ്റാലിയന്‍ ശില്‍പ്പിയായ സില്‍വിയോ ഗസാനിഗ്ഗ രൂപകല്‍പ്പന ചെയ്ത ഫിഫ കപ്പിന്റെ ഭാരം 6.142 കി.ഗ്രാം ആണ് .18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ കപ്പില്‍ 2038 വരെയുള്ള വിജയികളുടെ പേര് രേഖപ്പെടുത്താനുള്ള സ്ഥലമുണ്ട്. ഫിഫ ഫുട്‌ബോളിന്റെ ഐക്യ രാഷ്ട്ര സംഘടനയാണ് ഫിഫ. ഫെഡറേഷന്‍ ഇന്റര്‍നാഷനല്‍ ഡേ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നാണ് ഫിഫയുടെ പൂര്‍ണ രൂപം.1904 മെയ് 21 നാണ് ഫിഫയുടെ ജനനം. ഫുട്‌ബോളിന്റെ സുസ്ഥിര വികാസമാണ് ഫിഫയുടെ ലക്ഷ്യം. ഭാഗ്യചിഹ്നങ്ങള്‍ ഓരോ ലോക കപ്പ് ഫുട്‌ബോളിനും ഓരോ ഭാഗ്യമുദ്രയുണ്ടാക്കുന്ന പതിവ് 1966 മുതലാണ് ആരംഭിച്ചത്. ലോക കപ്പ് നടക്കുന്ന രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്നവയായിരിക്കും ഈ ഭാഗ്യമുദ്ര. ഈ വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം സാബിവാക എന്ന സൈബീരിയന്‍ ചെന്നായ ആണ്. ലോക കപ്പ് ഫുട്‌ബോളില്‍ ആദ്യമായി ഭാഗ്യ ചിഹ്നം ഉപയോഗിച്ചത് 1966 ല്‍ ആണെന്ന് പറഞ്ഞല്ലോ. വില്ലി എന്ന സിംഹം ആയിരുന്നു ആദ്യത്തെ ഭാഗ്യ ചിഹ്നത്തിന്റെ പേര്. കഴിഞ്ഞ ലോകകപ്പിലെ ഭാഗ്യ ചിഹ്നത്തിന്റെ പേര് ഫുലേക്ക എന്നായിരുന്നു. വംശ നാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന അര്‍മാഡിലോ എന്ന ജീവിയായിരുന്നു അത്. പെലെയും മറഡോണയും ലോകം രണ്ട മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളാണ് പെലെയും മറഡോണയും. ലോകം കണ്ട മികച്ച രണ്ട് ഗോളുകളും ഇവരുടേതായിരുന്നു. ബ്രസീലിന്റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന താരമാണ് പെലെ. എഡ്‌സ അരാന്റസ് ഡോ നാസിമെന്റോ എന്നാണ് പെലെയുടെ യഥാര്‍ഥനാമം. പെലെ എന്നത് വിളിപ്പേരാണ്. ഡീഗോ ആര്‍മാന്‍ഡോ മറഡോണ എന്നാണ് മറഡോണയുടെ മുഴുവന്‍ പേര്. ഇരുതാരങ്ങളും തങ്ങളുടെ രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. സോക്കര്‍ ഫുട്‌ബോളിന്റെ മറ്റൊരു പേരാണ് സോക്കര്‍. ചാള്‍സ് ഡബ്ല്യൂ ബ്രൗണ്‍ എന്ന ഇംഗ്ലീഷ്‌കാരനാണ് പ്രസ്തുത പേരിട്ടത്. ഫുട്‌ബോളിലെ അടവുകള്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം നിരവധി അഭ്യാസമുറകള്‍ സ്വായത്തമാക്കേണ്ടി വരും. ഫുട്‌ബോള്‍ തട്ടിക്കൊണ്ട് മുന്നോട്ട് നീക്കുന്ന അടവാണ് ഡ്രിബ്ലിങ്. എതിര്‍ ടീം അംഗങ്ങളെ കബളിപ്പിച്ച് വിവിധ ദിശയിലേക്ക് പന്ത് മാറ്റാന്‍ ഡ്രിബിളിങ് ഉപയോഗപ്പെടുത്തുന്നു. ശിരസ്സ് കൊണ്ട് പന്തിന്റെ ദിശ നിയന്ത്രിക്കുകയോ തട്ടിയകറ്റുകയോ ചെയ്യുന്ന രീതിയാണ് ഹെഡിംഗ്, ഒരു താരം സഹതാരത്തിന് പന്ത് നല്‍കിയോ സ്വന്തമോ പന്ത് എതിര്‍ടീമിന്റെ ഗോള്‍ വലയത്തിലേക്ക് നീക്കാന്‍ ഉപയോഗിക്കുന്ന ആയാസ രഹിത നീക്കമാണ് പാസ്സിങ്, ഗോള്‍ പോസ്റ്റിലേക്കുള്ള അതി ശക്തമായ കിക്കാണ് ഷൂട്ടിങ്, എതിര്‍ താരത്തെ പ്രതിരോധിച്ച ശേഷം പന്ത് തട്ടിയെടുക്കുന്ന രീതിയാണ് ടാക്ലിങ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  21 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  21 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  21 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  21 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  21 days ago
No Image

വയനാടിന്റെ എം.പിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; മലയാളവും പഠിക്കാനൊരുങ്ങുന്നു

Kerala
  •  21 days ago
No Image

വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി  എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്

National
  •  21 days ago
No Image

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  21 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  21 days ago