HOME
DETAILS
MAL
കര്‍ഷക ആത്മഹത്യ: ചെന്നിത്തല ഉപവസിക്കും
backup
March 01 2019 | 20:03 PM
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചും അഞ്ചുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം നടത്തും. ബുധനാഴ്ച ഇടുക്കി കട്ടപ്പനയിലാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്. കട്ടപ്പന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉപവാസം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ഉദ്ഘാടനം ചെയ്യും. ഉപവാസം വൈകിട്ട് അഞ്ചിന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."