വിജയന് വീടൊരുക്കി കെ.എം.സി.സി
മാഹി: തളര്‍വാതം പിടിപെട്ട് മനസും ശരീരവും തകര്‍ന്ന നിര്‍ധന യുവാവിന് പ്രവാസികളുടെ കാരുണ്യത്തില്‍ വീടൊരുങ്ങി.
ചലനശേഷി നഷ്ടമായ തയ്യല്‍ തൊഴിലാളി ഈസ്റ്റ് പള്ളൂരിലെ കുഞ്ഞളത്ത് വിജയനാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ വീടുവച്ച് നല്‍കിയത്. റോഡരികിലെ മൂന്നു സെന്റ് സ്ഥലത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി നിര്‍വഹിച്ചു. ബഷീര്‍ നാലകത്ത് അധ്യക്ഷനായി. ഡോ. വി രാമചന്ദ്രന് എം.എല്‍.എ, ഇ വത്സരാജ്, കെ.കെ ഹാഷിം ഹാജി, ടി.എസ് ഇബ്രാഹിം കുട്ടി മുസ്ല്യാര്‍, കെ.കെ മുഹമ്മദ്, എം.എ മഹമ്മൂദ്, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. കെ.എ ലത്തീഫ്, ഇ.കെ മുഹമ്മദലി, ചാലക്കര പുരുഷു, രമേശ് പറമ്പത്ത്, ഉസ്മാന് തലശ്ശേരി, റഹ്ദാദ് മൂഴിക്കര, കെ.പി കരീം, ഇ ഷറഫുദ്ദീന്, റഷീദ് ഗ്രാമത്തി, സുഹൈല്‍, ഫൈസല്‍ ബിന്‍ മുഹമ്മദ് സംസാരിച്ചു. ഇ അഹമ്മദിന്റെ ഓര്‍മ്മക്കായി ആര്‍ദ്രം കാരുണ്യ പദ്ധതിയും ശുചിത്വ ആരോഗ്യ മയ്യഴി പദ്ധതികളും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."