വിദേശതൊഴില്‍ മേഖലയിലെ ചൂഷണം: എംബസികള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്ത് തൊഴില്‍തേടി പോകുന്നവര്‍ വ്യാപകമായ ചൂഷണത്തിന് ഇരയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാഗ്ദാനം ചെയ്യപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇവര്‍ക്ക് പണിയെടുക്കേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഈ സാഹചര്യത്തില്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന യുവജന കമ്മിഷന്‍ തയാറാക്കിയ ജോബ് പോര്‍ട്ടലായ www.ksycjobs.com-ന്റെ ഉദ്ഘാടനം പ്രസ്‌ക്ലബില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി.രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, അഡ്വ. സ്വപ്ന ജോര്‍ജ്, അഡ്വ. വിനോദ് കായ്പ്പാടി, അഡ്വ. ആര്‍.ആര്‍ സഞ്ജയ് കുമാര്‍, എം.എം രമേശന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, ഖാദര്‍ മന്യ, കമ്മിഷന്‍ സെക്രട്ടറി പി.പി സജിത എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."