HOME
DETAILS

അനുപാതം അട്ടിമറിച്ചും ആശ്രിത നിയമനങ്ങള്‍

  
backup
March 01 2019 | 20:03 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%aa%e0%b4%be%e0%b4%a4%e0%b4%82-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-%e0%b4%86

 


കോഴിക്കോട്: സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങളില്‍ അപ്രഖ്യാപിത വിലക്ക്. ഓഫിസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അനുപാതം അട്ടിമറിച്ചും ആശ്രിതനിയമനങ്ങളും സ്ഥലംമാറ്റ നിയമനങ്ങളും വ്യാപകം. കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന എല്‍.ഡി ക്ലര്‍ക്ക് നിയമനങ്ങളും ഇഴയുകയാണ്. റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് 11 മാസം കഴിഞ്ഞിട്ടും നാമമാത്രമാണ് നിയമനങ്ങള്‍ നടന്നത്.


എന്നാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ ആശ്രിത നിയമനങ്ങളും സ്ഥലംമാറ്റ നിയമനങ്ങളും മറ്റും വ്യാപകമായി നടക്കുന്നുമുണ്ട്. നിലവില്‍ അനുവദിച്ചിട്ടുള്ള അനുപാതങ്ങള്‍ തെറ്റിച്ചു കൊണ്ടാണ് ആശ്രിത നിയമനങ്ങള്‍ വ്യാപകമായി നടക്കുന്നത്. അഞ്ച് ശതമാനം മാത്രമെ ആശ്രിത നിയമനങ്ങള്‍ നടത്താവൂവെന്നിരിക്കെ ഇതിന്റെ മൂന്നും നാലും ഇരട്ടി ആശ്രിത നിയമനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.


വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ കോഴിക്കോട് ജില്ലയില്‍ ആശ്രിത നിയമനങ്ങള്‍ മാത്രമാണ് ഏതാനും മാസങ്ങളായി വിവിധ വകുപ്പുകളില്‍ നടക്കുന്നത്. റവന്യൂ വകുപ്പില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഉണ്ടായ ഒഴിവുകള്‍ 23 എണ്ണമാണ്.


എന്നാല്‍ ഇതില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ഒഴിവുകള്‍ മാത്രമാണ്. ഈ കാലയളവില്‍ നാല് ആശ്രിത നിയമനങ്ങളും ഇവിടെ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡിസംബര്‍ മാസം വരെ റിപ്പോര്‍ട്ട് ചെയ്തത് ഏഴ് ഒഴിവുകളാണ്. ഇതില്‍ ഒരു നിയമനം പോലും പി.എസ്.സി വഴി നടത്തിയിട്ടില്ല. എന്നാല്‍ ആശ്രിത നിയമനത്തിലൂടെ അഞ്ചുപേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് ഒഴിവില്‍ ഒരാളെ പോലും പി.എസ്.സി വഴി നിയമിച്ചിട്ടില്ലെങ്കിലും ഈ വകുപ്പില്‍ അഞ്ച് ആശ്രിത നിയമനങ്ങള്‍ നടന്നു. ഗ്രാമവികസന വകുപ്പില്‍ ആറ് ഒഴിവുണ്ടായിട്ടും ഒരു നിയമനം പോലും പി.എസ്.സി വഴി നടത്തിയിട്ടില്ല.


ജില്ലാ പട്ടികജാതി ഓഫിസില്‍ രണ്ട് ഒഴിവും, മോട്ടോര്‍ വാഹന വകുപ്പ്, സിവില്‍ സപ്ലൈസ്, പൊലിസ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ നിരവധി വകുപ്പുകളില്‍ ഉണ്ടായ ഒരു ഒഴിവു പോലും കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പി.എസ്.സി വഴി നികത്തിയിട്ടില്ല. സംസ്ഥാനതലത്തില്‍ പരിശോധിച്ചാല്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയ്ക്ക് 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍നിന്ന് 1924 പേര്‍ക്കാണ് ഇതുവരെ നിയമനശുപാര്‍ശ ലഭിച്ചിട്ടുള്ളത്.


ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തിന്റെ അഞ്ച് ശതമാനം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ നിയമനശുപാര്‍ശ നല്‍കിയിട്ടുള്ളൂ. ഏറ്റവും കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.


209 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കി. ഏറ്റവും കുറവ് നിയമനശുപാര്‍ശ വയനാട് ജില്ലയില്‍ 55. തിരുവനന്തപുരം ഒഴികെ ഒരു ജില്ലയിലും നിയമനശുപാര്‍ശ 200 കടന്നിട്ടില്ല. വയനാടിനു പുറമെ പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും 100 പേര്‍ക്ക് നിയമനശുപാര്‍ശ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകളിലായി 36783 പേരാണ് 14 ജില്ലകളിലുമായി നിലവിലുള്ള എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ധനവകുപ്പ് നിയമനങ്ങളില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. എയ്ഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം നടത്തിയ നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago