ഡീന്‍ കുര്യാക്കോസ് അടക്കം 15 പേര്‍ക്കെതിരേ കേസ്
തൊടുപുഴ: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഡീന്‍ കുര്യാക്കോസ് എം.പി ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ കേസെടുത്തു. ഇടുക്കി മെഡിക്കല്‍ കോളജിന് മുന്നില്‍ മെയ് ദിനത്തില്‍ നടത്തിയ ഉപവാസവുമായി ബന്ധപ്പെട്ടാണ് ചെറുതോണി പൊലിസ് കേസെടുത്തത്. ഇടുക്കി ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കുക, കൊവിഡ് സ്രവ പരിശോധനയ്ക്ക് ഇടുക്കിയില്‍ പി.സി.ആര് ലാബ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസ സമരം നടത്തിയത്. സമരത്തില്‍ പങ്കെടുത്ത ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ഡി.സി.സി സെക്രട്ടറിമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുത്തത്.
അതേസമയം, ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോള്‍ തന്നെ സന്ദേശം വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."