HOME
DETAILS
MAL
ശമ്പള പരിഷ്കരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉപേക്ഷിക്കുക: എന്‍.ജി.ഒ അസോ.
backup
April 07 2017 | 21:04 PM
തളിപ്പറമ്പ്: ശമ്പള പരിഷ്കരണ കുടിശ്ശിക പണമായി അനുവദിക്കുമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഉത്തരവ് അട്ടിമറിച്ച് കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കേരള എന്‍.ജി.ഒ അസോ. തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശമ്പള പരിഷ്കരണ ഉത്തരവ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
ജില്ലാ വൈസ്പ്രസിഡന്റ് പി.സി സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി കെ.വി മഹേഷ്, പി.വി വിനോദ്, കെ.പി.സി ഹാരിസ്, എ. കല്പന സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.എം ലത്തീഫ്, കെ.ആര് ചന്ദ്രശേഖരന്, കെ.വി അശോകന്, പ്രഭാകരന് പിലാക്കല്‍, അനീഷ് മടക്കാട്, എം.വി സതീഷ്, കെ.വി ജിജു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."