കട്ടിപ്പാറ: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയില്‍ 14 പേര് മരിച്ച ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണവും ദുരന്തബാധിതര്‍ക്ക് പ്രത്യേക സഹായ പാക്കേജും പ്രഖ്യാപിക്കണമെന്ന് ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്കാന് തയാറാകണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടും കൃഷി ഭൂമി നഷ്ടമായവര്‍ക്ക് കൃഷി ഭൂമിയും നല്കാന് പദ്ധതി തയാറാക്കണം. സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂര് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി, പി. സാലിം, പി.കെ മൊയ്തുണ്ണി, എ.ടി മജീദ്, ഉമ്മര്‍ പി.കുഞ്ഞ്, പി.കെ സുലൈമാന്‍, റഹീം പള്ളത്ത്, പി.കെ ഷാജഹാന് കൊല്ലം, സലാം വളപ്പില്‍, വി. മുസ്തഫ, ഫിറോസ് പുതിയാടം, ലത്തീഫ് കുഞ്ഞിരിക്ക, രഞ്ജിത്ത് നാരായണന്, സിറാജ് പത്തനംതിട്ട പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."