അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്കി കൊടുവള്ളി നഗരസഭാ ബജറ്റ്
കൊടുവള്ളി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി കൊടുവള്ളി നഗരസഭാ ബജറ്റ്. കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കും ഭവന നിര്‍മാണം, കുടിവെള്ളം, വനിതാ ക്ഷേമം, മാലിന്യ സംസ്കരണ പദ്ധതികള്‍ക്കും പ്രത്യേക പരിഗണനയുണ്ട്.
90,74,08,959 രൂപ വരവും 79,00,64,000 രൂപ ചെലവും 11,73,44,959 രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബജറ്റാണ് കൊടുവള്ളി നഗരസഭാ ഡെപ്യൂട്ടി ചെയര്മാന് എ.പി മജീദ് അവതരിപ്പിച്ചത്. കൃഷിയും അനുബന്ധ മേഖലക്കുമായി 39 ലക്ഷം രൂപ, മൃഗാശുപത്രിക്ക് കെട്ടിടം പണിയുന്നതുള്‍പ്പെടെ മൃഗസംരക്ഷണവും ക്ഷീര വികസനത്തിനുമായി 79 ലക്ഷം രൂപ, പൊതുഭരണവും ധനകാര്യത്തിനുമായി 64 കോടി 94 ലക്ഷം രുപ മാറ്റിവച്ചു. ആംബുലന്‍സ് വാങ്ങല്‍, വയോമിത്രം, ആശുപത്രി വികസനം ഉള്‍പ്പെടെ ആരോഗ്യ മേഖലക്ക് 45 ലക്ഷം രൂപയും വകയിരുത്തി. വനിതാ വികസനത്തിന് ദേശീയ നഗര ഉപജീവന മിഷന് ഫണ്ട് ഉള്‍പ്പെടെ ആറു കോടി നാല്പതിനായിരം രൂപയും വകയിരുത്തിയുണ്ട്.
പട്ടികജാതി വികസനത്തിന് 82 ലക്ഷവും പട്ടികവര്‍ഗ വികസനത്തിന് 14.6 ലക്ഷം രൂപയും വകയിരുത്തി. തെരുവു വിളക്ക് പരിപാലനത്തിന് 40 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 1.99 കോടി രൂപയും വിദ്യാഭ്യാസ മേഖലക്ക് 89 ലക്ഷം രൂപയും ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്കായി ഒരു കോടി 70 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ശിശുക്ഷേമത്തിന് 70 ലക്ഷം രൂപയും കല, കായികത്തിന് 53 ലക്ഷം രൂപയും വകയിരുത്തി.
പൊതുമരാമത്തില്‍ പശ്ചാത്തല മേഖലക്ക് 396 ലക്ഷം രൂപയും വിവിധ പ്രവൃത്തികള്‍ക്ക് 27 കോടി എട്ടു ലക്ഷം രൂപയുമാണ് നീക്കിവച്ചത്. ചെയര്‍പേഴ്സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ അധ്യക്ഷയായി. കൗണ്‍സിലര്‍ വായോളി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."