സൊസൈറ്റി ഗ്രൗണ്ട് സ്റ്റേഡിയമാക്കി ഉയര്‍ത്തണം
വടകര : നഗരസഭയിലെ മൂന്നിലൊരുഭാഗം ജനങ്ങള്‍ താമസിക്കുന്ന താഴെഅങ്ങാടിയിലെ മലബാര്‍ മാര്‍ക്കറ്റിംങ്ങ് സൊസൈറ്റി ഗ്രൗണ്ട് സ്റ്റേഡിയമാക്കി മാറ്റണമെന്ന് എക്കൊ കൊയിലാണ്ടി വളപ്പ് ആര്‍ട് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് നിരവധി തവണ സമരങ്ങള്‍ നടന്നിട്ടുണ്ട്. പ്രദേശത്തെ വികസനത്തിന് ആരും എതിര്‍ക്കില്ല. പക്ഷെ, ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത വികസനം അടിച്ചേല്‍പ്പിക്കരുത്. ധാരാളം സ്‌കൂളുകളും വിദ്യാര്‍ത്ഥികളുമുള്ള താഴെഅങ്ങാടിയില്‍ സ്റ്റേഡിയത്തിന് അനുമതി നല്‍കുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് സി.ടി നിസാര്‍ അധ്യക്ഷനായി.
പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കെ.വി.പി നിസാര്‍ അവതരിപ്പിച്ചു. എക്കൊ ജിസിസി പ്രസിഡന്റ് എം സഹദ്, കെപി അഷ്‌കര്‍, ഇകെ സൈഫുദ്ധീന്‍, കെ.പി ആസിഫ് സംസാരിച്ചു. പുതിയ ഭാരവാഹികളായി
സി.ടി നിസാര്‍(പ്രസിഡന്റ്), കെപി ആസിഫ്, കെപി റയീസ്(വൈസ്.പ്രസിഡന്റ്), ആര്‍ സിറാജ്(ജന.സെക്രട്ടറി), ഷാജഹാന്‍, ഷെബീര്‍(ജോ.സെക്രട്ടറി), ഫാരിസ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."