HOME
DETAILS
MAL
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട മേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നു
backup
June 19 2018 | 06:06 AM
പൊഴുതന: ജില്ലയിലെ ഏറ്റവും കൂടുതല്‍ പ്രകൃതിക്ഷോഭം റിപ്പോര്‍ട്ട് ചെയ്ത പൊഴുതന പഞ്ചായത്തിന് ആവശ്യഘട്ടത്തില്‍ അടിയന്തര സഹായമോ പരിഗണനയോ ലഭ്യമാക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് യൂത്ത്ലീഗ് പൊഴുതന പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പൊഴുതന യൂത്ത്ലീഗ് മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് ശംസു, സെക്രട്ടറി പി സിദ്ധീഖ്, കെ.പി മുനീര്‍, കെ.എം മുസ്തഫ, എം.ആര് നൗഷാദ്, കെ.കെ സജീര്‍, കെ.നജീബ്, എന്‍ മുഹമ്മദലി, കെ.കെ അന്‍വര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."