HOME
DETAILS

എസ്.എന്‍.ഡി.പി യൂനിയനിലെ സാമ്പത്തിക തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  
backup
March 02 2019 | 04:03 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8

തൊടുപുഴ: എസ്.എന്‍.ഡി.പി തൊടുപുഴ യൂണിയന്‍ മുന്‍ പ്രസിഡന്റും സെക്രട്ടറിയും നടത്തിയ മൂന്ന് കോടി പതിനൊന്ന് ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതായി എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും കാലഘട്ടത്തില്‍ നടത്തിയ മൂന്നുകോടി പതിനൊന്ന് ലക്ഷം രൂപയടക്കം എല്ലാ അഴിമതികളും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നാണ് ഉത്തരവ്. കല്ലുര്‍ക്കാട്, കലൂര്‍ ശാഖാപ്രസിഡന്റുമാരായ പി വിജയന്‍, കെ എന്‍ മനോജ്, മുട്ടം ശാഖ മുന്‍ സെക്രട്ടറി വി ബി സുകുമാരന്‍, എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഒരു എസ്എന്‍ഡിപി യൂണിയനുകീഴിലുള്ള ആയിരത്തോളം കുടുംബയൂണിറ്റുകളില്‍ ജെഎല്‍ജിയില്‍ നിന്നെടുത്ത ലോണ്‍ യൂണിയനില്‍ അടച്ചത് ബാങ്കില്‍ അടയ്ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ജപ്തി ഭീഷണി നേരിടുന്നത്് ലോണ്‍ എടുത്തവകയില്‍ ഓരോ ഗ്രൂപ്പില്‍നിന്ന് പ്രോസസിങ് ഫീ ആയി 1200 രൂപവീതം വാങ്ങിയ 17,87,445രൂപ മുന്‍ സെക്രട്ടറി യൂണിയനില്‍ വരവ് വച്ചിട്ടില്ലെന്ന് ഇപ്പോഴത്തെ കണ്‍വീനര്‍ പറയുന്നു.കഞ്ഞിക്കുഴിയില്‍ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂളിലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാല് വര്‍ഷക്കാലയളവില്‍ നടന്നിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലും വന്‍ അഴിമതി നടന്നതായി ആരോപണമുണ്ട്. സ്‌കൂളില്‍ ഇല്ലാത്ത തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയതായും ഇത് സംബന്ധിച്ച് ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുള്ളതായും അറിയുന്നു. തൊടുപുഴ യൂണിയനുകീഴില്‍ കോടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഗുരുനാരായണ കോളേജിന് വസ്തു വാങ്ങിയ വകയിലും നിര്‍മാണത്തിലും കോടികളുടെ അഴിമതി നടന്നതായി ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയിരുന്നു.
തട്ടിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംരക്ഷണസമിതിയുടെ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ പി വിജയന്‍, കെ എന്‍ രാജേഷ്, കെ കെ മനോജ്, വി വി സുകുമാരന്‍, ഇ എന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  5 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  5 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  5 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  5 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago