HOME
DETAILS
MAL
ബഹ്‌റൈനില്‍ മൂന്നു മാസത്തെ കെട്ടിട വാടകകള്‍ ഒഴിവാക്കിക്കൊടുക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
backup
May 03 2020 | 10:05 AM
മനാമ: ബഹ്‌റൈനില്‍ കൊവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാഹചര്യത്തില്‍ രാജ്യത്തെ പരിസ്ഥിതികാര്യ സുപ്രിം കൗണ്‍സിലിന് കീഴിലുള്ള കെട്ടിടങ്ങളുടെ മൂന്നുമാസത്തെ വാടക ഒഴിവാക്കിക്കൊടുക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ നിര്‍ദേശിച്ചു.
ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ടുബ്ലി പ്രവിശ്യയിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും പ്രദേശത്തെ സൗന്ദര്യവത്കരണം ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."