ഡോക്ടർ ചെറിയാൻ്റെ ഭാര്യ ഉഷ ചെറിയാന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
മനാമ: ബഹ് റൈനിലെ പ്രമുഖ ഡോക്ടറും പ്രധാന മന്ത്രിയുടെ മെഡിക്കൽ ടീം അംഗവും കാൻസർ കെയർ സൊസൈറ്റി ചെയർമാനുമായ ഡോ.പി.വി ചെറിയാൻ്റെ ഭാര്യ ഉഷ ചെറിയാന്‍റെ (67)നിര്യാണത്തില്‍ ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സംഘടനകളും അനുശോചനമറിയിച്ചു.
നാട്ടില്‍ ചികിത്സക്ക് പോകുംവരെ ബഹ്റൈനിലെ കാന്‍സര്‍ കെയര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയിരുന്ന സേവനങ്ങള്‍ സംഘാടകര്‍ അനുസ്മരിച്ചു. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സാധാരണക്കാര്‍ക്കായി നല്‍കുന്ന വിവിധ സഹായങ്ങളിലെ നിശബ്ദ സഹകരണം, നാട്ടിലെ പാവങ്ങള്‍ക്കായി ഒറ്റയ്ക്ക് ചെയ്തുവന്ന വീട് നിര്‍മാണം, എന്നിവയില്‍ ഉഷ ചെറിയാന്‍ അതുല്യമായ പങ്കാണ് വഹിച്ചതെന്ന്കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
തിരുവനന്തപുരം ജവഹർനഗറിലെ റോയൽ ക്രെസ്റ്റ് വില്ലയില്‍ താമസിച്ചിരുന്ന ഉഷ ചെറിയാന്‍ ദീര്‍ഘനാളായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം പാറ്റൂര്‍ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
മക്കൾ: നിതിൻ, നിതീഷ്, നിധീപ് (യു.എസ്), ഡോ. നികിത ആൻ മാത്യു. മരുമക്കൾ: കാസി, ഗ്ലാഡിസ്, കരോലിൻ, വിപുൽ മാത്യു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."