HOME
DETAILS
MAL
മാലിന്യ സംസ്കരണ മെഷിന് നഗരസഭാ വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നു
backup
March 02 2019 | 05:03 AM
മണ്ണാര്‍ക്കാട്: നഗരത്തില്‍ മാലിന്യം കുമിഞ്ഞ് കൂടുമ്പോഴും മാലിന്യ സംസ്കരണ മെഷീന് നഗരസഭാ വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നു. 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വാങ്ങിയ പ്ലാസ്റ്റിക് സംസ്കരണ മെഷീനാണ് സ്ഥാപിക്കുക പോലും ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 15 എച്ച്.പി ശേഷിയുള്ള പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് വാങ്ങുന്നതിന് 16.50 ലക്ഷം രൂപ നീക്കിവച്ചിരുന്നു. ഇത് പ്രകാരം ക്ലീന്‍ കേരള എന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കുകയും മെഷിന് നഗരസഭക്ക് കൈമാറുകയും ചെയ്തു.
എന്നാല്‍ മെഷീന് സ്ഥാപിക്കാന്‍ ആയിരം സ്വകയര്‍ ഫീറ്റ് വിസ്തൃതിയുള്ളതും മൂന്ന്-ഫേസ് വൈദ്യുതി, ജലലഭ്യത എന്നീ അടിസ്ഥാന സൗകര്യവും നഗരസഭ ഒരുക്കാതെയാണ് നഗരസഭ മെഷീന് വാങ്ങിയത്. ഇതുകാരണമാണ് മെഷീന് സ്ഥാപിക്കാനാവാതെ തുരുമ്പെടുത്ത് നശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."