ജില്ലയിലെ 11 ലൈബ്രറികള്‍ക്ക് എ പ്ലസ് അംഗീകാരം
പാലക്കാട്: ജില്ലയിലെ 11 ലൈബ്രറികള്‍ക്ക് പ്രവര്‍ത്തനമേന്മ പരിഗണിച്ച് എ പ്ലസ് അംഗീകാരം ലഭിച്ചു. ഓരോ വര്‍ഷവും ലൈബ്രറികളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ബാലവേദി, വനിതാവേദി, വയോജനവേദി, സാന്ത്വന പരിപാലനം, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ പരിശീലനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തിയാണ് എ പ്ലസ് ഗ്രേഡ് നിശ്ചയിക്കുന്നത്. എ പ്ലസ് ഗ്രേഡ് ലഭിക്കുന്ന ലൈബ്രറികള്‍ക്ക് ഓരോ വര്‍ഷവും 50,000 രൂപ ഗ്രാന്റും, ലൈബ്രേറിയാര്‍ക്ക് 37,200 രൂപ അലവന്‍സും ലഭിക്കും.
എപ്ലസ് അംഗീകാരം നേടിയലൈബ്രറികള്‍: കുഞ്ഞന്‍ നായര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം, കൊടുമുണ്ട, പള്ളം സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥശാല അഭയം-കൊപ്പം, പരുതൂര്‍ ലൈബ്രറി ആന്‍ഡ് റീക്രിയേഷന്‍ സെന്റര്‍ പള്ളിപ്പുറം, വാദ്യാരയ്യന്‍ മെമ്മോറിയല്‍ ലൈബ്രറി സൗത് മുതലിയാര്‍ സ്ട്രീറ്റ്-ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം താലൂക്ക് റഫറന്‍സ് ലൈബ്രറി ആന്‍ഡ് ജനകീയ വായനശാല, ടി.കെ.ഡി പൊതുജന വായനശാല ശ്രീകൃഷ്ണപുരം, സി.കെ പാര്‍വതി ടീച്ചര്‍ സ്മാരക വനിതാ വായനശാല മണ്ണമ്പറ്റ, പുലാപ്പറ്റ ദേശീയ വായനശാല ഉമ്മനഴി-കോങ്ങാട്, പൊതുജന വായനശാല ചുനങ്ങാട്, കുഞ്ചന്‍ സ്മാരക വായനശാല, കിള്ളികുറുശ്ശിമംഗലം, പുരോഗമന വായനശാല ചെറുകുന്നം-ഇളവംപാടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."