ആര്‍.എസ്.എസും ബി.ജെ.പിക്കാരും മാത്രമാണോ ഇന്ത്യക്കാര്‍? ചോദ്യശരമെറിഞ്ഞ് പി ചിദംബരം
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാരെ താറടിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് തരുണ്‍ വിജയിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ആര്‍.എസ്.എസും ബി.ജെ.പിക്കാരും മാത്രമാണോ ഇന്ത്യക്കാരെന്ന് അദ്ദേഹം ചോദിച്ചു.
'ഞങ്ങള്‍ കറുത്തവരോടൊപ്പം വരെ ജീവിക്കുന്നവരാ'ണെന്ന് അദ്ദേഹം പറയുമ്പോള്‍ ആരാണ് 'ഞങ്ങള്‍'?. ആര്‍.എസ്.എസുകാരും ബി.ജെ.പിക്കാരും മാത്രമാണോ ഇന്ത്യക്കാരെന്ന് ചിദംബരം ട്വീറ്റിലൂടെ ചോദിച്ചു.
ഇന്ത്യക്കാരെ ഒരിക്കലും വംശീയ വിദ്വേഷികളായി കാണാനാവില്ല, കാരണം അവര്‍ ദക്ഷിണേന്ത്യക്കാരെ ഉള്‍ക്കൊള്ളുന്നുവെന്നാണ് ബി.ജെ.പി എം.പി തരുണ്‍ വിജയ് പറഞ്ഞത്.
When Tarun Vijay said "we live with blacks", I ask him who is "we"? Was he referring to BJP/RSS members as the only Indians?
— P. Chidambaram (@PChidambaram_IN) April 8, 2017
'നമ്മള്‍ വംശീയ വിരോധികളായിരുന്നുവെങ്കില്‍ എങ്ങനെയാണ് ദക്ഷിണേന്ത്യ ഉണ്ടാവുക. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ ആളുകള്‍ക്കൊപ്പമല്ലേ ഞങ്ങള്‍ ജീവിക്കുന്നത്. എത്ര കറുത്ത മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്'- തുടങ്ങി കടുത്ത വര്‍ണ വിവേചനത്തോടെയാണ് തരുണ്‍ സംസാരിച്ചത്. അല്‍ജസീറ നടത്തിയ വാര്‍ത്താ പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."