മീനുകളേ നിങ്ങളെങ്ങുപോയ്...
മൂരാട് പുഴയിലെ ഓളങ്ങള്‍ വകഞ്ഞുമാറ്റി കുഞ്ഞിക്കണ്ണന്റെ കൊതുമ്പുവള്ളം മുന്നോട്ടൊഴുകിക്കൊണ്ടിരുന്നു.
കലക്കവെള്ളത്തിന്റെ ആഴങ്ങളിലെവിടെയോ
മീനിളക്കമുണ്ടോയെന്ന് ആ കണ്ണുകള്‍ പരതി. തിമിരപ്പാടകള്‍ മങ്ങലുതീര്‍ക്കുന്നുണ്ടെങ്കിലും ഒരു കുഞ്ഞുപരലിന്റെ നീര്‍ക്കുതിപ്പും ആ കാമറക്കണ്ണില്‍ പതിയാതിരിക്കില്ല. അങ്ങുദൂരെ വെള്ളിയാങ്കല്ലിന്റെ തിളക്കംപോലെ സ്ഫടിക സമാനമായൊഴുകിയിരുന്ന തന്റെ പുഴ മലിനമായ കഥയൊക്കെ മൂരാടുപുഴയിലെ സാന്റിയാഗോയ്ക്കറിയാം.
കോട്ടത്തുരുത്തിയിലെ കുഞ്ഞിക്കണ്ണനും മൂരാടുപുഴയും രണ്ടല്ല. മെലിയാതെ, ഊക്കോടെ ഒഴുകി അറബിക്കടലില്‍ മുത്തമിടുന്ന ആ പ്രവാഹത്തിന്റെ ഭാഗമായിരുന്നു എന്നും ആ മീന്‍പിടുത്തക്കാരന്‍.
ചെമ്പല്ലിയും ഏട്ടയും കട്ടപ്പാരയും കൊറുങ്ങാണിയും കാരയും ചെറുമീനും വൃശ്ചികകൊഞ്ചനും അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത മത്സ്യങ്ങള്‍ മൂരാട്പുഴയില്‍ നീന്തിത്തിമര്‍ത്തിരുന്നു. അങ്ങ് കിഴക്കന്‍ മലയോരങ്ങളിലെ കാട്ടുപൊയ്കകളിലെ നീര്‍ച്ചാലുകള്‍ കുണുങ്ങിയൊഴുകിയും നുരയും പതയും തീര്‍ത്തും താഴേക്കുപതിച്ചു. കുറ്റ്യാടിപ്പുഴയായി പല പേരുകള്‍ മാറി പല ഭൂവിഭാഗങ്ങളിലൂടെ ഒഴുകി മൂരാടെത്തുന്നതോടെ കുഞ്ഞിക്കണ്ണന്റെ പു
ഴയായി.
മധുരമേറും കരിക്കിന്‍കുലകളുമായി കല്‍പവൃക്ഷത്തലപ്പുകള്‍ ചാഞ്ഞു നിഴല്‍വീഴ്ത്തിയ പുഴ. ഓരുജലം ചിലനേരങ്ങളില്‍ അല്‍പം ചവര്‍പ്പുണ്ടാക്കുമെങ്കിലും മൂരാടു പു ഴയില്‍ മീനുകള്‍ എമ്പാടുമുണ്ടായിരുന്നു.
കോട്ടത്തുരുത്തി
കൂകിപ്പായുന്ന തീവണ്ടി മൂരാടു
പുഴ മുറിച്ചുകടക്കുമ്പോള്‍ അങ്ങ് പടിഞ്ഞാട്ടു മുഖം തിരിച്ചാലൊരു മനോഹരദൃശ്യം കാണാം. ഒരു കൊച്ചുദ്വീപ്. തെങ്ങോലകള്‍ കാറ്റിലിളകിയാടുന്നൊരു സസ്യശ്യാമളതുരുത്ത്. പേര് കോട്ടത്തുരുത്തി. ആ മണ്ണിലൊരു കുടിലിലാണ് കുഞ്ഞിക്കണ്ണന്റെ വാസം. മൂരാടു
പുഴയെ അഷ്ടിക്കുള്ളവകയായ് വരിച്ച നി രവധിപേര്‍ ഈ ദ്വീപില്‍ താമസിക്കുന്നു. ഓര്‍മവച്ച നാള്‍മുതല്‍ അവരീ പു ഴയുടെ കാവല്‍ക്കാരാണ്. പണ്ടത്തെ കഥകള്‍ പറയുമ്പോള്‍ കുഞ്ഞിക്കണ്ണന്റെ കണ്ണുകളില്‍ തിളക്കം.
പണ്ടിവിടം വലിയൊരു കച്ചവടകേ.്ര ന്ദമായിരുന്നുബ്രിട്ടീഷുകാര്‍ 1940ല്‍ മൂരാട് പാലം നിര്‍മിക്കുന്നതിന് മുന്‍പ് ഇവിടെ ചങ്ങാടക്കടത്തായിരുന്നു. മരക്കച്ചവടത്തില്‍ ഏറെ പുകള്‍പെറ്റിടം. വടകരയെയും പയ്യോളിയെയും ബന്ധിപ്പിക്കുന്ന ഈ കടവില്‍ രാവും പകലുമില്ലാതെ കച്ചോടം നടക്കും. അതിരാവിലെ പുഴമീനുമായി മീന്‍പിടുത്തക്കാര്‍ റോഡിലെത്തും. വൈവിധ്യങ്ങളാര്‍ന്ന പുളയ്ക്കുന്ന മീനുകള്‍. കാട്ടുവള്ളിയുടെ ചരടില്‍ മീന്‍ കോര്‍ത്ത് കൈകളില്‍ തൂക്കി ആവശ്യക്കാരെ കാത്തിരിക്കും. മീനു കളെ ഇങ്ങനെ കോര്‍ത്ത് കെട്ടിയതിനെ കോഴയെന്നാണ് പറയുക. കോഴയ്ക്ക് ഇത്ര കാശ് എന്നായിരുന്നു വില. നാട്ടുകാര്‍ക്കും ആവശ്യക്കാര്‍ക്കും പുഴമീന്‍ വിലപേശി വാങ്ങാം. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മീന്‍ വാങ്ങാനെത്തും.
കൊറുങ്ങാണിയെ കാണാനില്ല
അക്കാലത്ത് സീസണുകളില്‍ മാത്രം കിട്ടിയിരുന്ന ചില മീനു കളുമുണ്ടായിരുന്നു. പുഴയില്‍ മീന്‍പി
ടിച്ച് ജീവിതം കഴിഞ്ഞിരുന്ന ഇരുനൂ റിലേറെപ്പേര്‍ മൂരാട്ടുള്ള കാലമായിരുന്നു. ഇന്ന് അതെല്ലാം പഴയ ഓര്‍മകളായി. ചെറുമീനുകള്‍ പലതും കിട്ടാതായി. കൊറുങ്ങാണിയെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന മീനിനെ കാണാനേയില്ല. വിവിധ തരം കൊഞ്ചുകളുണ്ടായിരുന്നു. അവയും അപ്രത്യക്ഷമായി. മനു ഷ്യരുടെ അത്യാര്‍ത്തി കൊണ്ട് മണ്ണും വെള്ളവുമെല്ലാം മലിനമായതിനാലാവാം അവയെല്ലാം എങ്ങോ മറഞ്ഞത്.
റെയില്‍വേയുടെ പുതുതായി
നിര്‍മിക്കുന്ന പാലമുള്‍പ്പെടെ നാലു പാ ലങ്ങളാണ് മൂരാട് പുഴയ്ക്കിപ്പോഴുള്ളത്. മീനുകള്‍ പലതും അപ്രത്യക്ഷമായെങ്കിലും ഈ പുഴയെ വിട്ടുപോകാന്‍ കുഞ്ഞിക്കണ്ണനാവുന്നില്ല. മീനച്ചൂടിന് ഉശിരേറും മുന്‍പെ കുഞ്ഞുവള്ളത്തില്‍ തുഴയെറിഞ്ഞ് കുഞ്ഞിക്കണ്ണന്‍ യാത്രയാവുകയാണ്. മൂരാടുപുഴയില്‍ അയാള്‍ പരതുകയാണ്
മീനുകളേ നിങ്ങളെവിടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."