ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് പ്രഖ്യാപിച്ചു
കോട്ടയം: ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് 2017 ന് ലോകപ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ഓര്‍ത്തഡോക്‌സ് വൈദീക സെമിനാരീ മുന്‍ പ്രിന്‍സിപ്പാളുമായ റവ.ഫാ.ഡോ.കെ.എം ജോര്‍ജ്ജ് അര്‍ഹനായി.
വേദശാസ്ത്ര- എക്യൂമെനിക്കല്‍ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 18 ന് ആറാം മാര്‍ത്തോമ്മാ, എട്ടാം മാര്‍ത്തോമ്മാ, പുത്തന്‍കാവില്‍ കൊച്ചുതിരുമേനി എന്നിവരുടെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമ്മാനിക്കും.
നിലവില്‍ സോപാന ഓര്‍ത്തഡോക്‌സ് അക്കാദമി ഡയറക്ടറും എം.ജി യൂനിവേഴ്‌സിറ്റി പൗലോസ് മാര്‍ ഗ്രീഗോറിയോസ് അധ്യക്ഷനുമാണ് അവാര്‍ഡ് ജേതാവ്.
ജനീവയിലെ ബോസ്സെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ജെനീവ,ലോസെയ്ന്‍ യൂനിവേഴ്‌സിറ്റികളില്‍ അധ്യാപകന്‍, സഭകളുടെ അഖില ലോക കൗണ്‍സില്‍ പ്രോഗ്രാം മേഡറേറ്റര്‍, ദേശിയ സഭാ കൗണ്‍സിലിന്റെ സീനിയര്‍ സെക്രട്ടറി,കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പാളാള്‍ എന്നീനിലകളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ മനോജ് ചെറിയാന്‍,സെക്രട്ടറി പി.കെ തോമസ്,മാത്യൂസ് എബ്രഹാം, വര്‍ഗ്ഗീസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."