HOME
DETAILS
MAL
ഗള്‍ഫില്‍നിന്നു തിരികെ വരുന്നവരെ പുനരധിവസിപ്പിക്കാന്‍ 24 കോടി
backup
July 08 2016 | 08:07 AM
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ മാന്ദ്യം പ്രവാസികള്‍ക്കിടയില്‍ ഉണ്ടാക്കിയ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇത്തവണത്തെ ബജറ്റ് വ്യവസായ പാര്‍ക്കുകളുടെയും മറ്റു നിക്ഷേപ സൗകര്യങ്ങളുടേയും പുതിയ അധ്യായം തുറക്കും.
നോര്‍ക്കയുടെ ക്ഷേമഫണ്ട് ഒരു ലക്ഷത്തില്‍നിന്ന് 10 കോടിയായി ഉയര്‍ത്തി. ഗള്‍ഫില്‍നിന്നു തിരികെ വരുന്നവരെ പുനരധിവസിപ്പിക്കാന്‍ 24 കോടി രൂപ അനുവദിച്ചു. ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ വിഭാവനം ചെയ്ത ബാങ്ക് വായ്പാ പദ്ധതി ബാക്ക് എന്‍ഡ് സബ്സിഡി മുന്‍കൂറായി നല്‍കുന്നത് ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."