ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇത്തവണ രണ്ട് ദിവസങ്ങളിലായാണ് ഉത്സവമെന്നും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുക്കത്തെ മതമൈത്രിയുടേയും മാനവ സ്‌നേഹത്തിന്റെയും ഉദാഹരണമായ ശിവരാത്രിയെ വരവേല്‍ക്കാന്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ, സിനിമാതാരം ആശ ശരത്ത്, മുക്കം മുസ്ലിം ഓര്‍ഫനേജ് സെക്രട്ടറി വി.ഇ മോയിമോന്‍ ഹാജി, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ഫാദര്‍ ജേക്കബ് പുത്തന്‍പുരക്കല്‍, വി.കെ വിനോദ്, വി. കുഞ്ഞന്‍ തുടങ്ങി രാഷ്ട്രീയ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവാതിര കളി, തൈക്വാന്‍ഡോ പ്രദര്‍ശനം, നാടകം, കോമഡി ഷോ എന്നിവയും അരങ്ങേറും. മഹാശിവരാത്രി നാളില്‍ പുലര്‍ച്ചെ നാല് മണിക്ക് നടക്കുന്ന ഗണപതി ഹോമത്തോടെ ആഘോഷത്തിന് തുടക്കമാവും. വൈകുന്നേരം 7 മണിക്ക് വിവിധ ദേശ വരവുകള്‍, ഡാന്‍സ്, ഗാനമേള, നാടകം, കരിമരുന്ന് കലാപ്രകടനം എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉത്സവ കമ്മിറ്റി കണ്‍വീനര്‍ രാജേശന്‍ വെള്ളാരംകുന്നത്ത്, ചെയര്‍മാന്‍ സുകമാരന്‍ ഇരുള്‍കുന്നുമ്മല്‍, ക്ഷേത്ര സമിതി പ്രസിഡന്റ് ശശിധരന്‍ ഈരാളികുന്നത്ത്, ജന. സെക്രട്ടറി വി.സി ജയപ്രകാശന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."