HOME
DETAILS
MAL
നടുവണ്ണൂരില്‍ കവര്‍ച്ച; 10 പവനും 15,000 രൂപയും നഷ്ടപ്പെട്ടു
backup
March 03 2019 | 05:03 AM
നടുവണ്ണൂര്‍: മന്ദങ്കാവില്‍ വീട് കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്ത് പവന് സ്വര്‍ണവും 15000 രൂപയും മോഷണം പോയി. മന്ദങ്കാവിലെ തുരുത്തിമുക്കില്‍ ചാത്തോത്ത് കുഴിയില്‍ ഇമ്പിച്ചിമൊയ്തിയുടെ മകന്റെ ഭാര്യ ഷബ്നയുടെ സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. ആ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീടിന്റെ പിന്‍ഭാഗത്തെ വാതിലുകള്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചാണ് സാധനങ്ങള്‍ മോഷ്ടിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെ വീട്ടുകാര്‍ ഇവിടേക്ക് എത്തിയപ്പോഴാണ് കള്ളന് കയറിയതായി മനസിലായത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. പേരാമ്പ്രയില്‍നിന്ന് പൊലിസ് സംഘവും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."