വധശ്രമം: അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം ഒരുക്കമല്ലെന്നതിന് ഉദാഹരണം: ചെന്നിത്തല
കൊല്ലം: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ക്രൂരമായ മുഖമാണ് യൂത്ത് കോണ്‍ഗ്രസ് കൊല്ലം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് ഷെഹീറിനെ വധിക്കാന്‍ ശ്രമിച്ചതിലൂടെ വെളിവായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളുടെ കേന്ദ്രത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ യൂണിറ്റ് ഉദ്ഘാടനവും പഠനോപകരണ വിതരണവും നടത്തിയതിന്റെ പ്രതികാരമായിട്ടാണ് ഈ ചെറുപ്പക്കാരന്റെ ഇരുകൈകളും കാലും വാരിയെല്ലും തല്ലി ഒടിച്ചത്.
സി.പി.എം അക്രമ രാഷ്ട്രീയത്തിന് കേരളത്തില്‍ അറുതി വരുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ ആക്രമണം.
പ്രതികള്‍ കണ്‍വെട്ടത്ത് വിഹരിക്കുമ്പോഴും നിസംഗരായി പൊലിസ് സമീപകാലത്തെ കേരളത്തിന്റെ പിണറായി ഭരണത്തിന്റെ മുഖമായി മാറിയെന്നും, കുറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഷെഹീറിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, എം.എല്‍.എമാരായ വി.ഡി സതീശന്, ഹൈബി ഈഡന്, കെ.എസ് ശബരിനാഥ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവര്‍ ഷെഹീറിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."