കള്ളക്കേസ് ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥികളെ ഉടന്‍ വിട്ടയക്കണം: സമസ്ത
കോഴിക്കോട്: കള്ളക്കേസ് ചുമത്തി വിദ്യാര്‍ഥികളെ ജയിലിലടച്ച ഡല്‍ഹി പോലീസിന് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അവരെ ഉടന്‍ വിട്ടയക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാജ്യം കൊവിഡ് 19ന് എതിരേയുള്ള ശക്തമായ പോരാട്ടത്തില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ലോക്ക് ഡൗണിന്റെ മറവില്‍ മനുഷ്യത്വരഹിതമായ നടപടി ഭരണകൂടത്തില്‍നിന്ന് ഉണ്ടായിട്ടുള്ളത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളില്‍ മുന്‍പന്തിയില്‍ നിന്നവരെയാണ് യു.എ.പി.എ ചുമത്തി തുറങ്കില്‍ അടിച്ചത്.
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെയെല്ലാം ലോക്ക്ഡൗണിന്റെ മറവില്‍ ജയിലിലടച്ചു സമരം നിര്‍ജീവം ആകാമെന്നാണ് കേന്ദ്ര ഭരണകൂടം വ്യാമോഹിക്കുന്നത്. ഈ അനീതിയ്‌ക്കെതിരേ ജനാധിപത്യ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."