സംസ്ഥാന പാതയിലെ ഡിവൈഡറുകള്‍ വാഹനം ഇടിച്ച് തകരുന്നത് പതിവാകുന്നു
ചങ്ങരംകുളം: ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ അപകട മേഖലകളില്‍ സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡറുകള്‍ വാഹനം ഇടിക്കുന്നത് പതിവാകുന്നു.
പാതയില്‍ കണ്ടനകം, നടുവട്ടം, കാളാച്ചാല്‍ , ചിയാനൂര്‍ പാടം, വളയംകുളം , പാവിട്ടപ്പുറം എന്നിവിടങ്ങളില്‍ സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡറുകളാണ് തകരുന്നത്. വളയംകുളം സെന്ററില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞ ദിവസം വാഹനം ഇടിച്ചതോടെ പൂര്‍ണമായും തകര്‍ന്നു. കൂടിയം ഇനം റിഫ്ളക്ടറുകള്‍ സ്ഥാപിക്കാതെ കുറഞ്ഞ തരത്തിലുള്ള റിഫളക്ടറുകള്‍ സ്ഥാപിക്കുന്നതും പാതയില്‍ ആവശ്യത്തിന് തെരുവു വിളക്കുകള്‍ ഇല്ലാത്തതുമാണ് ഡിവൈഡറുകള്‍ വാഹനം ഇടിക്കാന്‍ കാരണം.
സന്നദ്ധ സംഘടനകള്‍ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങിയെങ്കിലും പൊന്നാനി എം.എല്‍.എയും കേരള നിയമ സഭ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ പ്രത്യേക സംസ്ഥാന പാതക്ക് അനുവദിച്ച ഫണ്ടില്‍ സ്ഥിരം ഡിവൈഡറുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഫണ്ടില്‍ പാതയുടെ അറ്റകുറ്റപണികളും പാതയിലെ ഇരു വശങ്ങളില് കുന്നുകൂടിക്കിടക്കുന്ന മണ്ണുകള്‍ നീക്കം ചെയ്യലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."