തൃച്ചംബരം ക്ഷേത്രമഹോത്സവം: ഏഴിന് കൊടിയേറും
തളിപ്പറമ്പ് : രണ്ടാഴ്ച്ചക്കാലം തളിപ്പറമ്പിനെ ഭക്തിയില്‍ ആറാടിക്കുന്ന പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് മാര്‍ച്ച് 7 ന് കൊടിയേറും.
ഉച്ചക്ക് ഒന്നിന് തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വ്വഹിക്കും. രാത്രി 7.30 ന് കലാ സാംസ്‌ക്കാരിക പരിപാടികള്‍ പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്യും. രാത്രി പത്ത് മണിക്ക് സിനിമാ സംഗീത സംവിധായകന്‍ ശരത്ത് അവതരിപ്പിക്കുന്ന സംഗീതകച്ചേരി നടക്കും.പുലര്‍ച്ചെ ഒന്നിന് മഴൂരില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. തുടര്‍ന്ന് എല്ലാ ദിവസവും ക്ഷേത്രാങ്കണത്തിലും പൂക്കോത്ത് നടയിലെ വേദിയിലും കലാപരിപാടികള്‍ അരങ്ങേറും. ഈ വര്‍ഷം ഒരു ദിവസം വൈകിയാണ് ഉത്സവം ആരംഭിക്കുന്നത്. 13 ദിവസങ്ങളിലാണ് ഉത്സവം ഉണ്ടാകുക.
പൊലിസിന്റെ അഭ്യര്‍ത്ഥന മാനിച്ച് സുരക്ഷയുടെ ഭാഗമായി ക്ഷേത്രാങ്കണത്തിലും പരിസരത്തും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
50ഓളം വളണ്ടിയേഴ്‌സിനെയും നിയമിക്കും. എം.പി ലക്ഷമണന്‍, എ. അശോക് കുമാര്‍, എം നാരായണന്‍, എം.വി വിജയന്‍, പി. ബാലകൃഷിണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."