പരിസ്ഥിതി സൗഹൃദ പ്രചാരണവുമായി യു.ഡി.വൈ.എഫ്
പെരിന്തല്‍മണ്ണ: പരിസ്ഥിതി സൗഹൃദ പേനയിലൂടെ പരിസ്ഥിതിയുടെ സുസ്ഥിര നില നില്‍ലിനായി തെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്തും മാതൃകയാവുകയാണ് പെരിന്തല്‍മണ്ണ മണ്ഡലം യു.ഡി.വൈ.എഫ്. നാളേക്കൊരു മരം നാടിനൊരു വന്‍മരം എന്ന് പേരിട്ട പദ്ധതി, മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് അവതരിപ്പിക്കുന്നത്.
പൂര്‍ണമായും പേപ്പറില്‍ നിര്‍മിച്ച പേനക്കുള്ളില്‍ വന്‍ തണല്‍ വൃക്ഷങ്ങളുടെ വിത്തുകള്‍ ഒളിപ്പിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതോടപ്പം മലിനീകരിക്കപ്പെടുന്നതിന് പകരം ഉപയോഗ ശേഷം വലിച്ചെറിയുമ്പോള്‍ പേന മണ്ണിനോട് ചേരുകയും വിത്തു മുളച്ച മരമാവുകയും ചെയ്യും. പെന്‍മരം എന്ന് പേരിട്ട ഇത്തരത്തിലുള്ള പതിനായിരം പേനകളാണ് മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത്. പെന്‍മരങ്ങളുടെ വിതരണോദ്ഘാടനം യു.ഡി.വൈ.എഫ് പദയാത്രയുടെ സമാപന പൊതുയോഗത്തില്‍ ഹരിത എം.എല്‍.എമാര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."