HOME
DETAILS
MAL
പെരിയ കേസ് അട്ടിമറി മുഖ്യമന്ത്രിയുടെ ഓഫിസില്‍: പാച്ചേനി
backup
March 03 2019 | 07:03 AM
കണ്ണൂര്‍: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനും അന്വേഷണം ശരിയായ രൂപത്തില്‍ നടക്കാതിരിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക വിങ് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയതെന്നു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. അന്വേഷണം തുടങ്ങി നാലാംദിവസം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതു കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. കേസിലെ പ്രതികളെ കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങിയതാണു പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ കാരണം. സി.പി.എം തീരുമാനിച്ച റൂട്ടില്‍ തന്നെ അന്വേഷണം നടക്കണമെന്ന താല്പര്യമാണ് അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിനു പിന്നിലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."