കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധം: എസ്.വൈ.എസ്
മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പ്രതിഷേധാര്‍ഹവും രാഷ്ട്രീയ സാദാചാരത്തിന് വിരുദ്ധവുമാണെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി. കേരളത്തില്‍ മത സൗഹാര്‍ദത്തിന്റെ മഹിത മാതൃകകള്‍ സൃഷ്ടിച്ച പാണക്കാട് തങ്ങള്‍ മഹല്ലുകളുടെ ഖാസിയായതിനാല് അദ്ദേഹം നേതൃത്വം നല്കുന്ന പാര്‍ട്ടി മത മൗലിക സംഘടനയാണെന്ന കോടിയേരിയുടെ കണ്ടെത്തല്‍ ഭൂരിപക്ഷ വര്‍ഗീയതക്ക് വളം നല്കലാണെന്ന് യോഗം വിലയിരുത്തി. ബൈത്തുറഹ്മയടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം ജാതി മത ഭേദമന്യേ നിര്‍വഹിക്കുന്ന പാര്‍ട്ടിയുടെ നായകനെ അപകീര്‍ത്തിപ്പെടുത്തുന്നത് തീ കൊള്ളി കൊണ്ട് തല ചൊറിയലായിരിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
മത സൗഹാര്‍ദത്തിന്റെ മാതൃകാഭൂമിയായ മലപ്പുറത്ത് വന്ന് ഇത്തരം വിഷം ചീറ്റുന്നത് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി. അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്ലിയാര്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഹിദായത്തുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."