HOME
DETAILS
MAL
ചിതറ കൊലപാതകത്തില്‍ രാഷ്ട്രീയമില്ല; കോടിയേരിയെ തള്ളി ബഷീറിന്റെ ബന്ധുക്കള്‍
backup
March 03 2019 | 07:03 AM
കൊല്ലം: ചിതറ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് മരിച്ച ബഷീറിന്റെ ബന്ധുക്കള്‍. ബഷീറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ല. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു.
കൊല്ലത്തെ കൊലപാതം രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചിരുന്നു.
കേസില്‍ ബഷീറിന്റെ അയല്‍വാസിയായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കടയ്ക്കല്‍ ചന്തയിലെ മരച്ചീനി കച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട ബഷീര്‍. സഹോദരനെ കുത്തിപരുക്കേല്‍പ്പിച്ച കേസിലടക്കം പ്രതിയായ ഷാജഹാന് സ്ഥിരം മദ്യപാനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."