HOME
DETAILS
MAL
ബഹ്റൈനില്‍ ഹിജാബ് ഒഴിവാക്കാത്തതിനാല്‍ ജോലി നിഷേധിക്കപ്പെട്ട യുവതിക്ക് 10,76,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ലേബര്‍ കോടതി
backup
March 03 2019 | 14:03 PM
മനാമ: ബഹ്റൈനില്‍ ഹിജാബ് ഒഴിവാക്കാതെ ജോലിക്കെത്തിയ യുവതിയെ ജോലിയില്‍നിന്നും പിരിച്ചു വിട്ട നടപടിയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍ ലേബര്‍ കോടതി വിധിച്ചു. ഇവിടെ ഒരു ഹോട്ടലില്‍ ജോലിക്കെത്തിയ യുവതിയോടാണ് ജോലി സമയത്ത് ഹിജാബ് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, യുവതി ഇതിന് തയ്യാറായില്ല. ഇതോടെ ജോലിയില്‍ നിന്നും ഇവരെ പിരിച്ചു വിടുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
മാനേജ്മെന്റ് നടപടിയെ ചോദ്യം ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ നല്കിയ പരാതിയിലാണ് ലേബര്‍കോടതിയുടെ വിധി. യുവതിക്ക് ഹോട്ടല്‍ മാനേജ്മെന്റ് 5726 ദിനാര്‍ (ഏകദേശം 10,76,500 രൂപ) നഷ്ടപരിഹാരമായി നല്കാന് കോടതി വിധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."