കുവൈത്തില്‍ കെ.എം.സി.സി പ്രവര്ത്തകന് കൊവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: കൊവിഡ് ബാധിച്ച ഒരു മലയാളി പ്രവാസി കൂടി മരണപ്പെട്ടു. കോഴിക്കോട് കുന്ദമംഗലം പുത്തൂര്‍മഠം മീത്തല്‍ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) മരിച്ചത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊവിഡ് ബാധിച്ചുള്ള മരണമായതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം കുവൈത്തില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കുവൈത്ത് കെ.എം.സി.സിയുടെ പ്രവര്‍ത്തകനായിരുന്നു അഹമ്മദ് ഇബ്രാഹിം .ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു.
കഴിഞ്ഞ റമദാന് സമയത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ; ഇമ്പിച്ചി ബീവി, മക്കള്‍ ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്റ, ആയിഷ ഫര്‍ഹത്ത്. മരുമക്കള്‍;മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂര്‍.
ഇതുവരെ 90-ലേറെ പ്രവാസി മലയാളികളാണ് വിവിധ വിദേശരാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."