അത്യാധുനിക നേത്ര ചികിത്സാ സംവിധാനത്തിനായി കണ്ണാശുപത്രിക്ക് 3.72 കോടി
തിരുവനന്തപുരം: റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (ആര്‍.ഐ.ഒ) നവീകരിച്ച് അത്യാധുനിക നേത്ര ചികിത്സ ലഭ്യമാക്കുന്നതിനായി 3.7154 കോടി രൂപ ആരോഗ്യവകുപ്പ് അനുവദിച്ചു. ആശുപത്രി നവീകരണത്തിനും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് തുകയനുവദിച്ചത്. അത്യാധുനിക പരിശോധനാ ഉപകണങ്ങള്‍ എത്തുന്നതോടെ മറ്റേത് സ്വകാര്യ ആശുപത്രിയിലുള്ളതിനേക്കാളുമുള്ള മികച്ച സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും.
കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന അസുഖങ്ങള്‍ സൂക്ഷ്മമായി സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ആധുനിക മെഷീനായ ഒ.സി.റ്റി ആന്‍ജിയോഗ്രാഫി മെഷീന്‍ വാങ്ങുന്നതിനായി ഒരു കോടി രൂപയാണ് അനുവദിച്ചത്. പ്രായം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കളെ ബാധിക്കുന്ന റെറ്റിനാ അസുഖമായ റെറ്റിനോപ്പതി ഓഫ് പ്രിമിച്വാരിറ്റി കïെത്താനുള്ള റെറ്റിനല്‍ ക്യാമറയ്ക്ക് 20 ലക്ഷം രൂപയും അനുവദിച്ചു.
ഇതുകൂടാതെ രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് നിരവധി പുതിയ ഉപകരണങ്ങള്‍ വാങ്ങാനും അനുമതി നല്‍കിയിട്ടുï്. ആട്ടോമെറ്റിക് ഫീല്‍ഡ് അനലൈസര്‍, പ്രോട്ടബില്‍ ഗ്രീന്‍ ലേസര്‍, ഇന്‍ഡയറക്ട് ഒഫ്ത്താല്‍മോസ്‌കോപ്പ് തുടങ്ങിയവയ്ക്കായി 1.30 കോടി രൂപയും അനുവദിച്ചു. വിവിധ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപ അനുവദിച്ചു. മെഡിക്കല്‍ ഗ്യാസ്, ഇന്‍ട്രോ ഒക്യുലാര്‍ ലെന്‍സ്, ഒഫ്ത്താല്‍മിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായി 60 ലക്ഷം രൂപയും അനുവദിച്ചിട്ടുï്.
വാട്ടര്‍ കണക്ഷന്‍, സ്വീവേജ് സംവിധാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 41.54 ലക്ഷം രൂപയും അനുവദിച്ചു. സ്ഥലപരിമിതിയാല്‍ ഏറെ ബുദ്ധിമുട്ടുന്ന കണ്ണാശുപത്രിക്ക് വേïി പണികഴിപ്പിച്ച ഏഴുനില മന്ദിരം ഓഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തന സജ്ജമാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
കെട്ടിത്തിന്റെ പ്രവര്‍ത്തന പുരോഗതി മാര്‍ച്ച് മാസത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുകയും എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പി.ഡബ്ല്യു.ഡി ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ യോഗം അടുത്തിടെ വീïും വിളിച്ചുകൂട്ടി ബാക്കി ജോലികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനമെടുത്തു.
ഏഴുനിലകളുള്ള ഈ ബഹുനിലമന്ദിരം പ്രവര്‍ത്തന സജ്ജമാകുന്നതോടെ റഫറല്‍ ഒ.പിയും പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും മാറ്റി സ്ഥാപിക്കും. ഒരു ആധുനിക തീയറ്റര്‍ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേകെയര്‍ വാര്‍ഡ് എന്നിവയും ഇവിടെ സജ്ജീകരിക്കുന്നുï്.
ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നായി തിരുവനന്തപുരം ആര്‍.ഐ.ഒ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."