കരിപ്പൂരില്‍നിന്ന് എമിറേറ്റ്സ് സര്‍വിസ്: സുരക്ഷാ പരിശോധന ഇന്നും നാളെയും
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ വിലയിരുത്തലുകള്‍ക്കായി എമിറേറ്റ്സ് വിമാനക്കമ്പനി സംഘം ഇന്നെത്തും. റണ്‍വേ നവീകരണത്തിനായി 2015ല്‍ നിര്‍ത്തിയ വലിയ വിമാന സര്‍വിസുകളാണ് എമിറേറ്റ്സ് പുനരാരംഭിക്കുന്നത്.
എമിറേറ്റ്സ് സാങ്കേതിക വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്കായി എത്തുന്നത്. സംഘം ഇന്നും നാളെയും കരിപ്പൂരിലുണ്ടാകും. കരിപ്പൂര്‍-ദുബൈ സെക്ടറില്‍ കോഡ് ഇ വിഭാഗത്തിലെ ബി 777-300 ഇ.ആര്, ബി 777-200 എല്‍.ആര്, എ 330 എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചായിരിക്കും സര്‍വിസ് നടത്തുക. വിമാനങ്ങളുടെ സാങ്കേതിക വിശദാംശങ്ങള്‍ വിമാനക്കമ്പനി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നേരത്തെ കൈമാറിയിട്ടുണ്ട്. അതോറിറ്റിയും വിമാനക്കമ്പനിയും സംയുക്തമായി തയാറാക്കുന്ന സുരക്ഷാ വിലയിരുത്തല്‍, ഫ്ളൈറ്റ് പ്ലാന്‍ ഡാറ്റ, സര്‍വിസ് ആരംഭിക്കുന്നതിനായി വിമാനക്കമ്പനി നല്കിയ അപേക്ഷ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അന്തിമ അനുമതിക്കായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ)കൈമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."