കൃഷിയിടങ്ങളിലെ വന്യമൃഗശല്യം തടയാന്‍ നടപടി സ്വീകരിക്കും: വനം മന്ത്രി
പേരാമ്പ്ര: മലയോരത്തെ കൃഷിയിടങ്ങളില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. ചക്കിട്ടപ്പാറയില്‍ നടന്ന സി.പി.ഐ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജനജാഗ്രതാസമിതി രൂപവല്‍ക്കരിക്കും. പഞ്ചായത്ത് പ്രസിഡന്റ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരുടെ തീരുമാനങ്ങള്‍ ഏകോപിപ്പിച്ചാണ് സമിതി പ്രവര്‍ത്തിക്കുക. വന്യമൃഗശല്യം കാരണം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വളരെക്കാലമായി താമസിക്കുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് പട്ടയം നല്കാന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലം സെക്രട്ടറി ഇ. കുഞ്ഞിരാമന് അധ്യക്ഷനായി. നേതാക്കളായ എ.കെ ചന്ദ്രന് മാസ്റ്റര്‍, ആര്. ശശി സംസാരിച്ചു. വി.വി കുഞ്ഞിക്കണ്ണന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."