വായനാദിനാചരണവും പുസ്തക സമര്‍പ്പണവും നടന്നു
പെരുമ്പിലാവ് : ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പോര്‍ക്കുളം എം.കെ.എം.യു.പി സ്‌ക്കൂളില്‍ വായനാദിനാചരണവും പുസ്തക സമര്‍പ്പണവും നടന്നു.
സകൂള്‍ ഹാളില്‍ നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരനും സിനിമാനടനുമായ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു അധ്യക്ഷയായി.
ചടങ്ങില്‍ ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം ജ്യോതിഷ് പുസ്തക സമര്‍പ്പണം നിര്‍വഹിച്ചു.
ചൊവ്വന്നൂര്‍ ബി.ആര്‍.സി ബി.പി.ഓ ജോണ്‍ ബി പുലിക്കോട്ടില്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നാരായണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിഷാ ശശി, സീനാ വിത്സണ്‍, കെ.ഷൈലജ, സക്കൂള്‍ പി.ടി.എ പ്രസിഡന്റ് ഫാ.ഗീവര്‍ഗ്ഗീസ് ചെമ്മണ്ണൂര്‍, വാര്‍ഡ് മെമ്പര്‍മാരായ മധു പുന്നാത്തൂര്‍, വി.എ അജീഷ്, സക്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് സി.ജി രഘുനാഥ് സംസാരിച്ചു.
കുന്നംകുളം : ചൊവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വായനാദിനാചരണത്തോടനുബന്ധിച്ചു പഞ്ചായത്തില്‍ ആരംഭിച്ച അറിവകം വായനശാലയിലേക്കുള്ള പുസ്തക സമര്‍പ്പണം നടന്നു.
കുറഞ്ഞുവരുന്ന വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളജിന്റെ സഹകരണത്തോടെ അധ്യാപക വിദ്യാര്‍ഥിനികള്‍ സമാഹരിച്ച 400 ഓളം പുസ്തകങ്ങള്‍ കോളജ് പ്രിന്‍സിപ്പാള്‍ മേരി ക്ലാരെയില്‍ നിന്നും ചൊവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് കെ.കെ സതീശന്‍ ഏറ്റുവാങ്ങി.
തുടര്‍ന്നു പഞ്ചായത്ത് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് പി.കെ ശാന്ത പഞ്ചായത്ത് സെക്രട്ടറി വി.എ ആന്റണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എ പ്രകാശന്‍, ജെല്ലി ശങ്കരനാരായണന്‍, സുരേന്ദ്രന്‍, ലിറ്റില്‍ ഫ്‌ലവര്‍ കോളജ് അധ്യാപകര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."