രാജ്യത്ത് പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കും: പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശങ്ങളോടെയെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്തംഭിച്ച ഗതാഗത മേഖല ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 24 മുതലാണ് രാജ്യത്തെ പൊതുഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചത്.
പൊതു ഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് നല്‍കിയ എല്ലാ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.
https://twitter.com/ANI/status/1258045053466931200
ഗതാഗത മേഖലയിലെ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറിന് അറിയാമെന്നും ഇക്കൂട്ടരെ സര്‍ക്കാര്‍ സഹായിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ലണ്ടന്‍ പെതുഗതാഗത മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ബസ്, വിമാന യാത്രകള്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച് ബസ്, ക്യാബ് എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഓറഞ്ച്, ഗ്രീന്‍ സോണുകളിലും താരതമ്യേന കേസുകള്‍ കുറഞ്ഞതും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത പ്രദേശങ്ങള്‍ക്കുമാണ് ഇത് ബാധകമായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."