HOME
DETAILS
MAL
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം: മന്ത്രി ജലീല്‍
backup
May 07 2020 | 01:05 AM
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെയും ജനങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി കെ.ടി ജലീല്‍. നാളെ ഇന്ത്യയിലേക്കുള്ള ആദ്യ വിമാനങ്ങളില്‍ ഒന്ന് കരിപ്പൂരിലേക്കും മറ്റൊന്ന് കൊച്ചിയിലേക്കും യാത്രതിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ എത്രപേരെ നാട്ടിലെത്തിച്ചാലും അത്രയും പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കേരളം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുകയെന്നും പ്രവാസികാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വ്യക്തമാക്കിയതും ജലീല്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."