പി.പി.ഇ കിറ്റിട്ട് 12 മണിക്കൂര്‍ ഡ്യൂട്ടി; നഴ്സുമാര്‍ ദുരിതത്തില്‍
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന നഴ്സുമാര്‍ ദുരിതത്തിലെന്ന് കേരളാ ഗവണ്മെന്റ് നഴ്സസ് യൂനിയന്‍.
പി.പി.ഇ കിറ്റ് ധരിച്ച് തുടര്‍ച്ചയായി 12 മണിക്കൂര്‍ നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരുന്നു. ഹെഡ് നഴ്സുമാര്‍ക്ക് പകല്‍ 10 മണിക്കൂറോളം പി.പി.ഇ കിറ്റില്‍ കഴിയേണ്ടി വരുന്നു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശപ്രകാരം ഇത് നാലുമണിക്കൂര്‍ ആണ്. ഡോക്ടര്‍മാര്‍ നാലുമണിക്കൂറാണ് ഈ കിറ്റുകള്‍ ഉപയോഗിക്കുന്നത്. തുടര്‍ച്ചയായി 12 മണിക്കൂര്‍ പി.പി.ഇ കിറ്റിനുള്ളില്‍ കഴിയുന്നതിനാല്‍ വെള്ളം കുടിക്കാനോ മലമൂത്ര വിസര്‍ജ്ജനം നടത്താനോ കഴിയാതെ നഴ്സുമാര്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്.
കൊറോണ ഡ്യൂട്ടി എടുക്കുന്ന നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി അടക്കം കൊവിഡ് രോഗികളെ നോക്കുന്ന നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് ദുരിതമനുഭവിക്കുന്നത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെയ് മൂന്നുവരെ ഭക്ഷണ വിതരണം ഉണ്ടായിരുന്നു. എന്നാല്‍ മൂന്നിനുശേഷം ഉച്ചയ്ക്ക് മാത്രം കുറച്ചു ഭക്ഷണം ലഭ്യമാക്കുന്നുള്ളൂ. വലിയ വിലയ്ക്ക് പുറത്തു നിന്നും ഭക്ഷണം വരുത്തി കഴിക്കാനും കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."